www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടി20 വേൾഡ് കപ്പ് ടീം പ്രഖ്യാപിച്ചു; സഞ്‌ജു ടീമിലില്ല

t-20-world-cup
Share it:

t-20-world-cup-indian-team


മുംബൈ: ടി 20 ലോകകപ്പ്, ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി 20 പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം ഓസ്ട്രേലിയയിലാണ് ടി 20 ലോകകപ്പ്. ഈ മാസമാണ് ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പര.  

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തി. രവി ബിഷ്‌ണോയിയും പേസര്‍ ആവേശ് ഖാനും പുറത്തായിട്ടുണ്ട്. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. 

രവിചന്ദ്ര അശ്വിനും യുസ്വേന്ദ്ര ചാഹലുമാണ് ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ബുമ്രക്കും ഹര്‍ഷലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണുള്ളത്. ബാറ്റര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് 15 അംഗ ടീമിലുള്ളത്.

സ്റ്റാന്‍ഡ് ബൈ താരങ്ങളായി പേസര്‍മായാ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെ തെരഞ്ഞെടുത്തു. ബാറ്റര്‍ സ്റ്റാന്‍ഡ് ബൈ ആയി ശ്രേയസ് അയ്യരും സ്പിന്നര്‍ സ്റ്റാന്‍ന്‍ഡ് ബൈ ആയി രവി ബിഷ്‌ണോയിയും എത്തി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഒരു മരണം

ഇടുക്കി: കോതമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. അപകടത്തിൽപെട്ട ബസിനുള്ളിൽ നിന്നും പുറത്തെടുത്ത് കോതമംഗലം ധർണഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പത്താം മൈൽ സ്വദേശി അസീസിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി. 


Share it:

sports

Post A Comment: