ബ്രസീലിയ: യുവതിക്കുണ്ടായ ഇരട്ടക്കുട്ടികളുടെ അച്ഛൻമാർ രണ്ട് പേർ. ബ്രസീലിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം നടന്നിരിക്കുന്നത്. ബ്രസീലിലെ മിനെയ്‌റോസില്‍ നിന്നുള്ള പത്തൊമ്പതുകാരിയാണ് ഇരട്ട കുട്ടികൾക്ക് ജൻമം നൽകിയത്.
രണ്ടുപേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവതിക്ക് കുട്ടിയുടെ പിതൃത്വത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഓരോ കുട്ടിയുടെയും അച്ഛൻമാർ ഓരോരുത്തരാണെന്ന് കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിലാണ് കുട്ടികളുടെ അച്ഛൻമാരെ കണ്ടെത്തിയത്.
യുവതി ഒരേ ദിവസം രണ്ടു പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെയാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായത്. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പതിനാറ് മാസം പ്രായമായിട്ടുണ്ട്.
ഹെട്ടറോപറ്റേണല്‍ സൂപ്പര്‍ഫെകണ്ടേഷന്‍ (Heteropaternal Superfecundation ) എന്നാണ് ശാസ്ത്രീയമായി ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഒരു അമ്മയില്‍ ഒരേസമയം രണ്ട് അച്ഛന്മാരുടെ കുഞ്ഞുങ്ങളുണ്ടാകുന്ന സാഹചര്യമാണിത്.
ഒരേ ദിവസം, അല്ലെങ്കില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വ്യത്യസ്തരായ രണ്ട് പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അമ്മയില്‍ അതേ ആര്‍ത്തവകാലത്ത് രണ്ടാമതും ഒരു അണ്ഡം കൂടി പുറത്തുവരികയും ഈ അണ്ഡം രണ്ടാമത്തെ പുരുഷന്‍റെ ബീജവുമായി സംയോജിക്കുകയും ചെയ്യുകയാണ് ഇതിലുണ്ടാകുന്നത്. അത്യപൂര്‍വമായ പ്രതിഭാസം ഇതിന് മുമ്പ് ഇരുപതോളം തവണ മാത്രമാണ് ലോകത്താകമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ലൈംഗികബന്ധത്തിലേര്‍പ്പെട്ടതില്‍ ആരെങ്കിലും ഒരാളുടെ കുഞ്ഞുങ്ങളാകാനേ തരമുള്ളൂ എന്നതിനാല്‍, ഒരാളുടെ സാമ്പിള്‍ മാത്രമായിരുന്നു ഇവര്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഒരു കുഞ്ഞ് മാത്രം ഇദ്ദേഹത്തിന്‍റേതാണെന്ന് പരിശോധനാഫലം വന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്.
പത്ത് ലക്ഷം പേരില്‍ ഒരാള്‍ക്ക് പോലും ഇത് സംഭവിക്കണമെന്നില്ലെന്നും അത്രയും അപൂര്‍വമാണിതെന്നും യുവതിയുടെ ഡോക്ടര്‍ ടുലിയോ ജോര്‍ജ് ഫ്രാങ്കോ പറയുന്നു. തന്‍റെ ജീവിതകാലത്തില്‍ ഇത്തരമൊരു കേസ് അറ്റന്‍ഡ് ചെയ്യുമെന്ന് കരുതിയതല്ലെന്നും ഇദ്ദേഹം പറയുന്നു. അത്യപൂര്‍വമായ സംഭവമായതിനാല്‍ തന്നെ വലിയ രീതിയിലാണ് സംഭവത്തിന് വാര്‍ത്താപ്രാധാന്യം ലഭിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരാൻ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി മുതൽ വടക്കൻ കേരളം വരെ ഒരു ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമമായ മഴയ്ക്കും അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
Post A Comment: