കൊല്ലം: കോളെജ് വിദ്യാർഥിനികളായ സഹോദരിമാർക്ക് നേരെ ട്രെയിനിൽ വച്ച് അശ്ലീല പ്രദർശനം നടത്തിയ ആൾ പിടിയിൽ. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്‌ത ശേഷം തിരുവനന്തപുരത്ത് എത്തിക്കും.
കഴിഞ്ഞ ദിവസം നാഗർകോവിൽ- കോട്ടയം എക്സ്പ്രസിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സഹോദരിമാർക്ക് നേരെയാണ് പ്രതി വസ്ത്രം ഉരിഞ്ഞ് കാണിച്ചത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും കയറിയ ഭിന്നശേഷിക്കാരനാണ് പ്രതി. ഇയാളുടെ ദൃശ്യങ്ങൾ പെൺകുട്ടികൾ മൊബൈൽ ഫോണിൽ പകർത്തി. ഇത് മനസിലാക്കിയ പ്രതി വർക്കലയിൽ ഇറങ്ങി. പിന്നീട് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: