www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഡോക്‌ടർമാർ മരിച്ചെന്നു വിധിയെഴുതി; അടക്കത്തിനു തൊട്ടുമുമ്പ് നജവാത ശിശുവിനു ഹൃദയമിടിപ്പ്

Share it:



ബ്രസീലിയ: ഡോക്‌ടർമാർ മരിച്ചെന്നു വിധിയെഴുതിയ നവജാത ശിശുവിന് സംസ്‌കാരം നടത്താനൊരുങ്ങവെ അനക്കം. ബ്രസീലിലാണ് സംഭവം. അടക്കം ചെയ്യുന്നയാൾ നോക്കിയപ്പോഴാണ് കുഞ്ഞിനു ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. 

വൈദ്യ സഹായമില്ലാതെ വീട്ടിൽ പ്രസവിച്ചതായിരുന്നു കുഞ്ഞ്. റൊണ്ടോണിയ നഗരത്തിലുള്ള 18 വയസുകാരിയായ കുഞ്ഞിന്‍റെ അമ്മ ഡിസംബര്‍ 27ന് അരിക്വംസ് മുനിസിപ്പാലിറ്റി ആശുപത്രിയിൽ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതിക്ക് അറിയില്ലായിരുന്നു.  

വയറില്‍ കടുത്ത വേദന അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വൈദ്യസഹായം തേടിയത്. എന്നാല്‍ ഡോക്ടര്‍മാരും യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നില്ല. രണ്ട് തവണ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധനകൾക്ക് ശേഷം തിരിച്ചയച്ചു.

എന്നാൽ വീട്ടില്‍ വച്ച് യുവതിയ്ക്ക് ശക്തമായ വേദന അനുഭവപ്പെടുകയും പിന്നാലെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അഞ്ചാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. പ്രസവിച്ച ഉടൻ വീട്ടുകാർ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഇതിനു ശേഷം, ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കുഞ്ഞിന്‍റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് കൈമാറി. 

കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ശവം സംസ്‌കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്ന് ഡയറക്ടർ കണ്ടെത്തുകയും കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില അനിശ്ചിതത്വത്തിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സി.വി. വർഗീസ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി 

കുമളി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ.കെ. ജയചന്ദ്രൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് സി.വി. വർഗീസ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. കുമളി ഹോളി ഡേ ഹോമിൽ രണ്ട് ദിവസമായി നടന്നു വരുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. 

അനാരോഗ്യപരമായ കാരണങ്ങളാലാണ് കെ.കെ. ജയചന്ദ്രൻ സെക്രട്ടറി സ്ഥാനത്തു നിന്നും മാറുന്നതിനു സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. സെക്രട്ടറിയേറ്റ് അംഗമായ സി.വി. വർഗീസിന്‍റെ പേര് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണകൂടി ലഭിച്ചതോടെയാണ് സി.വി. വർഗീസിലേക്ക് സെക്രട്ടറി സ്ഥാനം എത്തുന്നത്. ജില്ലാ പഞ്ചായത്തംഗമായ വി.എൻ. മോഹനന്‍റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 

എന്നാൽ മോഹനന് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണ ലഭിച്ചില്ല. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ്, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്‍റ്, കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍, ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവംഗം തുടങ്ങിയ സ്ഥാനങ്ങളിൽ സി.വി വർഗീസ് പ്രവർത്തിച്ചിട്ടുണ്ട്. 

Share it:

world

Post A Comment: