www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1789) Idukki (1750) Mostreaded (1612) Crime (1370) National (1189) Entertainment (828) world (421) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് ബാധിച്ച് കോമയിലായ നഴ്‌സിന്‍റെ ജീവൻ രക്ഷിച്ചത് വയാഗ്ര

Share it:


ലണ്ടൻ: ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര നഴ്‌സിന്‍റെ ജീവൻ രക്ഷിച്ചു. യു.കെയിലാണ് സംഭവം. ബോധരഹിതയായി കോമയിൽ കിടന്ന യുവതിക്കാണ് വയാഗ്ര രക്ഷയായത്. അവിശ്വനീയമെങ്കിലും അന്താരാഷ്ട്ര മാധ്യമമായ ദി സൺ ആണ് മോണിക്ക അൽമെയ്‌ഡ എന്ന യുവതിയുടെ ജീവൻ വയാഗ്ര രക്ഷിച്ച വാർത്ത പുറം ലോകത്തെ അറിയിച്ചത്. 

യുകെയിലെ ലിങ്കൺ ഷെയർ ആശുപത്രിയിലെ നഴ്‌സായ മോണിക്ക അൽമെയ്‌ഡ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നെങ്കിലും അതീവ ഗുരുതരമായാണ് ഇവർക്ക് കോവിഡ് ബാധയുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങൾ മൂർഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

ഓക്‌സിജൻ നില താഴുകയും ആരോഗ്യ നില വഷളാവുകയും ചെയ്‌തതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആഴ്ച്ചകളോളം കോമയിൽ കിടന്നിട്ടും ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടർന്നതോടെ ഏതാനും ദിവസം കൂടി നോക്കിയാ ശേഷം വെന്‍റിലേറ്റർ സഹായം അവസാനിപ്പിക്കാൻ വരെ ഡോക്ടർമാർ ആലോചിച്ചു. ഈ അവസ്ഥയിലാണ് പരീക്ഷണം എന്ന നിലയ്ക്ക് ഉയർന്ന ഡോസ് വയാഗ്ര നൽകാൻ ഡോക്ടർമാർ ആലോചിക്കുന്നത്.

അത്ഭുതപ്പെടുത്തിയ മാറ്റമാണ് പിന്നീട് ഉണ്ടായത്. വയാഗ്ര നൽകി തുടങ്ങിയതോടെ ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടാവുകയും ശരീരം മരുന്നുകളോട് പ്രതികരിക്കുകയും ചെയ്‌തു തുടങ്ങി. കോമയിലാകുന്നതിന് മുമ്പ് വേണ്ടി വന്നാൽ പരീക്ഷണാത്മക മരുന്നുകൾ ഉപയോഗിക്കാൻ തയ്യാറാണെന്ന റിപ്പോർട്ടിൽ മോണിക്ക ഒപ്പുവച്ചിരുന്നു. 

ഇതാണ് ഡോക്റ്റർമാരെ ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. പുരുഷന്മാരിൽ ഉദ്ധാരണ ശേഷി കുറവ് പരിഹരിക്കാനായി വ്യാപകമായി ഉപയോഗിക്കുന്നതാണ് വയാഗ്ര എന്ന മരുന്ന്. രക്ത കുഴലിന്‍റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് ഇതിന്‍റെ പ്രവർത്തനം. 

മരുന്നിന്‍റെ ഈ സവിശേഷത തന്നെയാണ് യുവതിയുടെ ആരോഗ്യ സ്ഥിതിയിലും മാറ്റമുണ്ടാക്കിയത്. കോമയിൽ നിന്നുണർന്ന മോനിക്കയോട് ഡോക്ടർമാർ ജീവൻ രക്ഷിച്ച മരുന്നിനെ കുറിച്ച് വെളിപ്പിടുത്തിയപ്പോൾ ആദ്യം തമാശ ആണെന്നാണ് കരുതിയത്. പിന്നീടാണ് വയാഗ്രയാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതെന്ന സത്യം യുവതി തിരിചറിഞ്ഞത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

Share it:

world

Post A Comment: