ചെന്നൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗണായിരിക്കും.
വ്യാഴാഴ്ച്ച മുതൽ രാത്രി കർഫ്യു ഏർപ്പെടുത്താനും തീരുമാനിച്ചു. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രി നിയന്ത്രണം. ഈ സമയത് കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കാൻ അനുവദിക്കില്ല. അവശ്യ സേവനങ്ങൾ മാത്രം അനുവദിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകൾക്ക് ഓൺലൈനിലൂടെ ആണ് തുടർ പഠനം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: