കുവൈത്ത് സിറ്റി: സിംഹത്തെ കണ്ടാൽ തന്നെ പേടിച്ചോടുന്നവരാണ് മിക്കവരും. എന്നാൽ തെരുവിലൂടെ ഓടിയെത്തിയ സിംഹത്തെ കൈയിലെടുത്ത് നടക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുവൈത്തിലാണ് സംഭവം.
കൂടിനുള്ളിൽ നിന്നും പുറത്തു ചാടിയ വളർത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സബാഹിയ പ്രദേശത്താണ് സംഭവം. സിംഹത്തിന്‍റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസ കേന്ദ്രത്തിൽ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയിൽ നിന്ന് സിംഹം കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം.
യുവതിയുടെയും പിതാവിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി. വന്യമൃഗങ്ങളെ വളർത്തുന്നത് കുവൈത്തിൽ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളർത്തുന്നവർ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതർക്ക് കൈമാറുകയായിരുന്നു. നാല് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശയം കണ്ടു കഴിഞ്ഞു.
hate when this happens pic.twitter.com/laYa0FtSsI
— Dylan Burns🕊️🏳️🌈 (@DylanBurns1776) January 3, 2022
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
Post A Comment: