www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മാർച്ച് മുതൽ 12 വയസിനു മുകളിലുള്ള കുട്ടികൾക്കും വാക്‌സിൻ

Share it:


ന്യൂഡൽഹി: 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം മാർച്ചിൽ ആരംഭിക്കും. ഇതിനുള്ള ക്രമീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ചെയർമാൻ ഡോ. എൻ.കെ അറോറ പറഞ്ഞു.  

രാജ്യത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ നിലവിൽ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ഇത് വരെ 3.31 കോടി കുട്ടികൾക്ക് ഇത് വരെ ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഇത് ഏതാണ്ട് 45 ശതമാനം വരും.

ഈ മാസം അവസാനത്തോടെ 15നും 18നും ഇടയിൽ പ്രായമുള്ള 7.4 കോടി കൗമാരക്കാർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷൻ തുടങ്ങാനാണ് ആലോചന. 

ഇത് ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും. തുടർന്ന് 12നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനാണ് പദ്ധതിയിടുന്നതെന്ന് അറോറ വ്യക്തമാക്കി. ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിന് ആണ് നിലവിൽ 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകി വരുന്നത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ടി.പി.ആർ 30 കടന്നു; ഇടുക്കിയിൽ നിയന്ത്രണം കടുപ്പിക്കും 

ഇടുക്കി: ടി.പി.ആർ 30 പിന്നിട്ടതോടെ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച്ച ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 30.30 ശതമാനമായിരുന്നു ടി.പി.ആർ. നേരത്തെ മൂന്നു ദിവസത്തെ ടി.പി.ആർ ശരാശരി 20നു മുകളിലെത്തിയപ്പോൾ 50 പേരിൽ കൂടതലുള്ള കൂടിച്ചേരലുകൾക്ക് ജില്ലയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 

ഇന്നലെ ടി.പി.ആർ വീണ്ടും ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും നാളെയും ടി.പി.ആർ ഉയർന്നു നിന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കും. പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. 

മൂന്നാം തരംഗത്തിൽ ജില്ലയിൽ അതിവേഗം കോവിഡ് കേസുകൾ വർധിക്കുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരിശോധനകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധന വർധിപ്പിച്ചാൽ കേസുകൾ കൂടുമെന്നും വിലയിരുത്തുന്നുണ്ട്. 

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതും ഇടുക്കിക്ക് ഭീഷണിയാണ്. നിത്യേന ആയിരക്കണക്കിനു പേരാണ് തൊഴിലിനും മറ്റുമായി തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും നിരവധി പേർ അതിർത്തി കടന്നു പോകുന്നുമുണ്ട്. 

Share it:

National

Post A Comment: