www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1805) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

32 കാരിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; അഞ്ച് പേർ അറസ്റ്റിൽ

Share it:



ഭോപ്പാൽ: മാട്രിമോണിയൽ സൈറ്റിലൂടെ കണ്ടെത്തിയ ഭാര്യയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് പീഡിപ്പിച്ച് ഭർത്താവ്. നാല് സുഹൃത്തുക്കളും ഭർത്താവും ചേർന്നാണ് 32 കാരിയെ ക്രൂര പീഡനത്തിനിരയാക്കിയത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. കേസിൽ യുവതിയുടെ ഭർത്താവ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.  

2019 നവംബർ മുതൽ 2021 ഒക്റ്റോബർ വരെയുള്ള കാലയളവിലാണ് ക്രൂരമായ പീഡനം നടന്നത്. ചത്തീസ്‌ഗഡ് സ്വദേശിനിയായ യുവതിയെ യുവാവ് മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം ഒരു ഫാം ഹൗസിൽ ഇടക്കിടെ യുവതിയെ എത്തിച്ച ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു പതിവ്. പലവട്ടം ഇത്തരത്തിൽ യുവതിയെ ഇവിടെ എത്തിച്ച് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു. 

ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കാണ് ഇവിടെ യുവതി ഇരയായത്. സ്വകാര്യ ഭാഗത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുന്നതടക്കമുള്ള വൈകൃതങ്ങൾക്കും യുവതി ഇരയായിട്ടുണ്ട്. ഭർത്താവ് ഉൾപ്പെടെയുള്ളവർ യുവതിയെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കും ഇരയാക്കി. 

പീഡനം സഹിക്കവയ്യാതെ ഫാം ഹൗസിൽ നിന്നും രക്ഷപെട്ട യുവതി വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളോടൊപ്പം പൊലീസിൽ പരാതി നൽകി. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. വിവിധ വകുപ്പുകൾ ചുമത്തിയാണ് അഞ്ച് പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ടി.പി.ആർ 30 കടന്നു; ഇടുക്കിയിൽ നിയന്ത്രണം കടുപ്പിക്കും 

ഇടുക്കി: ടി.പി.ആർ 30 പിന്നിട്ടതോടെ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച്ച ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 30.30 ശതമാനമായിരുന്നു ടി.പി.ആർ. നേരത്തെ മൂന്നു ദിവസത്തെ ടി.പി.ആർ ശരാശരി 20നു മുകളിലെത്തിയപ്പോൾ 50 പേരിൽ കൂടതലുള്ള കൂടിച്ചേരലുകൾക്ക് ജില്ലയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 

ഇന്നലെ ടി.പി.ആർ വീണ്ടും ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും നാളെയും ടി.പി.ആർ ഉയർന്നു നിന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കും. പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. 

മൂന്നാം തരംഗത്തിൽ ജില്ലയിൽ അതിവേഗം കോവിഡ് കേസുകൾ വർധിക്കുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരിശോധനകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധന വർധിപ്പിച്ചാൽ കേസുകൾ കൂടുമെന്നും വിലയിരുത്തുന്നുണ്ട്. 

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതും ഇടുക്കിക്ക് ഭീഷണിയാണ്. നിത്യേന ആയിരക്കണക്കിനു പേരാണ് തൊഴിലിനും മറ്റുമായി തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും നിരവധി പേർ അതിർത്തി കടന്നു പോകുന്നുമുണ്ട്. 


Share it:

National

Post A Comment: