www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1977) Idukki (1902) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കണ്ടെത്തിയത് നിർണായക തെളിവുകൾ; നടിക്കേസിൽ ദിലീപിനു കുരുക്കു മുറുകുന്നു

Share it:



കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീട് കേന്ദ്രീകരിച്ച് ഏഴ് മണിക്കൂർ നീണ്ട റെയിഡിനൊടുവിൽ ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത് നിർണായക തെളിവുകളുമായെന്ന് സൂചന. ദിലീപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, മറ്റു മൊബൈൽ ഫോണുകൾ, ലാപ് ടോപ്പുകൾ ഹാർഡ് ഡിസ്‌ക് എന്നിവയടക്കമുള്ളവയാണ് അന്വേഷണ സംഘം കണ്ടെടുത്തിരിക്കുന്നത്. 

ഇവയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന തെളിയിക്കാൻ സാധിക്കുന്ന എന്തെങ്കിലും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.  അതേസമയം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞെത്തിയ ദീലീപിന്‍റെ കൈയിലെ തോക്ക് പോലുള്ള തെളിവുകൾ ലഭിക്കാതിരുന്നത് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ ദിലീപിനു കുരുക്കാകുമോയെന്നാണ് കാത്തിരിക്കേണ്ടത്. നേരത്തെ നടിയെ ആക്രമിച്ച സംഭവത്തിൽ കൃത്യമായ തെളിവ് ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് കോടതിയിൽ വലിയ തിരിച്ചടിയായിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതോടെ തെളിവുകളുടെ അഭാവം ദിലീപിനു ഗുണം ചെയ്യുമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെയാണ് കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായതും അന്വേഷണം വ്യാപിപ്പിച്ചതും. 

ഇന്ന് ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കായി എത്തിയത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മൂന്നു വയസുകാരന്‍റെ മരണം; അമ്മ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരിൽ മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സസ്റ്റഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഷെയ്‌ക്ക് സിറാജാണ് മരിച്ചത്. കുട്ടിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയായിരുന്നു മരണം. രണ്ടാനഛൻ അർമാനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. എന്നാൽ കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ഇയാൾ ഇവിടെ നിന്നും മുങ്ങി. 

ഒരാഴ്ച്ച മുമ്പാണ് കുടുംബം ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച്ച കുട്ടിയുടെ അമ്മ മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. 

കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. 


Share it:

Kerala

Post A Comment: