www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നത്ത് കല്ല് അപകടം; 14 കാരിയുടെ നില ഗുരുതരമായി തുടരുന്നു

Share it:



ഇടുക്കി: ഗൃഹനാഥന്‍റെ മരണത്തിനിടയാക്കിയ നത്തുകല്ല് അപകടത്തിൽ ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ഇരട്ടയാർ നത്തുകല്ലിനു സമീപം നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറിയത്. 

അപകടത്തിൽ തോപ്രാംകുടി ഉദയഗിരി അയ്യനോലില്‍ ജോയ്‌സ് ജോസാണ് (ജിജോ-41) മരിച്ചത്. ജോയ്‌സിന്‍റെ മകൾ അലോണ (14)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

അഛനും മകളും കൂടെ ബാങ്കിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. 


കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് കട്ടപ്പനിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പാലായിലേക്ക് കൊണ്ടുപോയി. യാത്രാ മധ്യേയാണ് ജോയ്‌സ് മരണത്തിനു കീഴടങ്ങിയത്. അലോണ ഇപ്പോഴും വെന്‍റിലേറ്ററിലാണ്. ഫെൻസിയാണ് ജോയിസിന്‍റെ ഭാര്യ. അനോഗ് മറ്റൊരു മകനാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മൂന്നു വയസുകാരന്‍റെ മരണം; അമ്മ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരിൽ മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സസ്റ്റഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഷെയ്‌ക്ക് സിറാജാണ് മരിച്ചത്. കുട്ടിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയായിരുന്നു മരണം. രണ്ടാനഛൻ അർമാനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. എന്നാൽ കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ഇയാൾ ഇവിടെ നിന്നും മുങ്ങി. 

ഒരാഴ്ച്ച മുമ്പാണ് കുടുംബം ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച്ച കുട്ടിയുടെ അമ്മ മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. 

കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. 


Share it:

Idukki

Post A Comment: