www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വീടാക്രമിക്കാൻ വന്ന ഗുണ്ടയെ വീട്ടുകാർ തല്ലിക്കൊന്നു

Share it:



കോട്ടയം: വീട് ആക്രമിക്കാനെത്തിയ ഗുണ്ടാ നേതാവിനെ വീട്ടുകാർ തല്ലിക്കൊന്നു. വിളയംകോട് പലേക്കുന്നേൽ സജിയാണ് കൊല്ലപ്പെട്ടത്. കടുത്തുരുത്തിക്ക് സമീപം കപ്പുംതലയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സജി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.  

നിരളത്തിൽ രാജു എന്നയാളുടെ വീട്ടിൽ ആക്രമണം നടത്താനാണ് സജി എത്തിയത്. സജിയുടെ ആക്രമണത്തിൽ വീട്ടുടമ രാജുവിനു ഗുരുതരമായി പരുക്കേറ്റു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആക്രമണം ചെറുക്കാൻ രാജുവും വീട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനിടയിലാണ് സജി കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും 

കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്. 

കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യ‌സ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്. 

യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. 

സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം. 

കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല. 

ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല. 


Share it:

Kerala

Post A Comment: