www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ടൂറിസ്റ്റ് ബസ് സ്‌കൂട്ടറിൽ ഇടിച്ചു; ഗൃഹനാഥൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

Share it:



ഇടുക്കി: വിദ്യാർഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ ടൂറിസ്റ്റ് ബസ് സ്‌കൂട്ടറിൽ ഇടിച്ച് മധ്യ വയസ്കൻ മരിച്ചു. ഒരാളുടെ നില ഗുരുതരം. സ്‌കൂട്ടർ ഓടിച്ചിരുന്ന തിങ്കൾകാട് മന്നാക്കുടി ഗോപാലൻ (50) ആണ് മരിച്ചത്. ഒപ്പം സ്‌കൂട്ടറിൽ ഉണ്ടായിരുന്ന ഇടവഴിക്കുന്നേൽ പ്രഭു (39) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.  

തിങ്കൾക്കാട് കോളനി ജംക്ഷനിലായിരുന്നു അപകടം. സാധനങ്ങൾ വാങ്ങാനായി സ്‌കൂട്ടറിൽ മുനിയറയിലേക്ക് പോകുകയായിരുന്നു ഇരുവരും. മലപ്പുറം കൊണ്ടോട്ടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. മുന്നാർ സന്ദർശനം കഴിഞ്ഞ് രാമക്കൽമെട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഗോപാലനും, പ്രഭുവും റോഡിലേക്ക് തെറിച്ച് വീണു. ഗോപാലന്‍റെ ശരീരത്തിൽ ബസ് കയറിയിറങ്ങി. വീഴ്ച്ചയിൽ പ്രഭുവിന്‍റെ തലക്കാണ് പരുക്കേറ്റത്. ഗോപാലനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  

കൂട്ടിയിടിയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മണൽ തിട്ടയിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. സമീപത്തെ 11 കെ.വി. ലൈനിലും വലിയ മരത്തിലും ഇടിക്കാതെയാണ് ബസ് മണൽതിട്ടയിലേക്ക് ഇടിച്ചു കയറിയത്. സമീപത്ത് വലിയ കൊക്കയുണ്ടായിരുന്നു. 35 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. കുമാരിയാണ് ഗോപാലന്‍റെ ഭാര്യ. മക്കൾ: വിജയൻ, അമ്പിളി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും 

കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്. 

കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യ‌സ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്. 

യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. 

സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം. 

കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല. 

ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല. 


Share it:

Idukki

Post A Comment: