www.superprimetime.com

Total Pageviews

45,210,681

Blog Archive

Search This Blog

Tags

Kerala (1800) Idukki (1761) Mostreaded (1615) Crime (1375) National (1197) Entertainment (829) world (426) Viral (421) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 17 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

baby
Share it:



തിരുവനന്തപുരം: 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുവനന്തപുരം വെള്ളനാടാണ് ദാരുണമായ സംഭവം നടന്നത്. മുണ്ടേല പ്രവീൺ ഭവനിൽ നിന്നും മലയിൻകീഴ് ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് റിയാസ്- പ്രിയങ്ക ദമ്പതികളുടെ മകൾ റംസിയയാണ് മരിച്ചത്.  

ബുധനാഴ്ച്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. പാൽ കുടിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.  ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ നെയ്യാറ്റിന്‍കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം 

കാഞ്ഞങ്ങാട്: വഴിചോദിക്കാനെന്ന പേരിൽ സ്‌കൂൾ വിദ്യാർഥിനിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തിയ 29 കാരൻ അറസ്റ്റിൽ. രാവണീശ്വരം സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ സ്‌കൂൾ വിട്ട് വരികയായിരുന്നു വിദ്യാർഥിനി. 

മുതിയാക്കലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് രാജേന്ദ്രൻ വിദ്യാർഥിനിയെ സമീപിക്കുകയും വഴി ചോദിക്കുകയും ചെയ്‌തു. വിദ്യാർഥിനി വഴി പറഞ്ഞു കൊടുക്കുമ്പോൾ വസ്ത്രം അഴിച്ച് ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. 

ഭയന്നുപോയ വിദ്യാർഥിനി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. പിന്നീട് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി. ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്റ്റർ യു.പി. വിപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. 


Share it:

Kerala

Post A Comment:

Also Read

ചെല്ലാർകോവിൽ ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി: അണക്കരയ്ക്ക് സമീപം ചെല്ലാർകോവിലിൽ ബൈക്ക് അപകടം രണ്ട് യുവാക്കളുടെ ജീവനെടുത്തത് പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് ക