www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നയൻതാരയെ കെട്ടിപ്പുണർന്ന് ചുംബനം നൽകി വിഘ്‌നേശ്; വീഡിയോ

Share it:



അബുദാബി: തെന്നിന്ത്യൻ താര ജോഡികളായ നയൻതാരയുടെയും വിഘ്നേശ് ശിവന്‍റെയും ന്യൂ ഇയർ ആഘോഷ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. ദുബായിലാണ് ഇരുവരും ഇത്തവണ ന്യൂ ഇയർ ആഘോഷിക്കാനെത്തിയത്. 

വിഘ്നേശ് തന്നെയാണ് ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 2022 പിറന്നതിനു പിന്നാലെ നയൻതാരയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും വീഡിയോയിൽ കാണാം. പുതുവർഷ ആശംസയ്ക്കൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിഘ്നേശിന്‍റെ ന്യൂ ഇയർ സന്ദേശം ഇങ്ങനെ

ഓരോരുത്തർക്കും സന്തോഷകരമായ പുതുവർഷ ആശംസകൾ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാനാധാനപരവും സന്തുഷ്‌ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായിരിക്കും. ദൈവത്തിനു പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിനു ശേഷം ദൈവം ഓരോരുത്തർക്കും ഓരോ സമ്മാനങ്ങൾ നൽകും.  

എല്ലാവർക്കും അത്യധികം അനുഗ്രഹങ്ങൾ. കഴിഞ്ഞ രണ്ട് വർഷത്തെ ഓർത്ത് ദൈവത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രാധാനമായും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരി തന്നെ കാരണം. എല്ലാ മുഷിഞ്ഞ നിമിഷങ്ങൾക്കും പകരം വീട്ടാൻ വേണ്ടിയുള്ള കാര്യങ്ങൾ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും. എല്ലാവർക്കും സന്തോഷം ഇരട്ടിയാകും. നമ്മൾ അത് അർഹിക്കുന്നുവെന്ന് ദൈവത്തിന് അറിയാം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു 

ന്യൂഡെൽഹി: മൂന്നാം തരംഗ ഭീതി ഉയർത്തി രാജ്യത്ത് ഒമിക്രോൺ, കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ ബാധിതരുടെ എണ്ണം വളരെ വേഗം 1500നോട് അടുക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഡെൽഹിയിൽ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. 

ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്. 

അതേസമയം സംസ്ഥാനത്ത് 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ  രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ, സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം. തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം സ്പോർട്ടിലെത്തിയും വാക്സിനെടുക്കാം. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി. 


Share it:

Entertainment

Gulf

Post A Comment: