www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ബസിൽ വച്ച് ഹൃദയാഘാതം; യുവാവിന് രക്ഷകരായത് നഴ്‌സും കണ്ടക്റ്ററും

Share it:



കൊല്ലം: സൂപ്പർ ഫാസ്റ്റ് ബസിലെ യാത്രക്കിടയിൽ ഹൃദയാഘാതമുണ്ടായ യുവാവിനു രക്ഷകയായി അതേ ബസിലുണ്ടായിരുന്ന നഴ്‌സ്. ബുധനാഴ്ച്ച രാത്രിയിൽ തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപ്പ‍ർഫാസ്റ്റ് ബസിലാണ് സംഭവം ഉണ്ടായത്. യാത്രികനായ യുവാവ് സമീപത്തിരുന്നവരോട് വെള്ളം ചോദിച്ചിരുന്നു. 

എന്നാൽ ആരുടെയും പക്കൽ വെള്ളം ഇല്ലായിരുന്നു. അൽപ സമയത്തിനകം യുവാവ് ബസിൽ കുഴഞ്ഞു വീണു. ഇതോടെ ബസിലെ കണ്ടക്റ്റർ ശാലിനി മറ്റു യാത്രികരുടെ സഹായം തേടി. ബസിലുണ്ടായിരുന്ന നഴ്‌സ് ലിജി എം. അലക്‌സ് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രോഗിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  

ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ലിജി. കൊട്ടിയത്തിനും ഉ‌മയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെ ശിലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടൻ ബസ് നി‍ർത്തിച്ചു. ബസിലുണ്ടായിരുന്ന ലിജി ഉടൻ ഓടിയെത്തി സിപിആ‍ നൽകി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടത് ലിജിയാണ്.

ബസ് ഡ്രൈവ‌‍ർ ശ്യാം കുമാ‍ർ ഉടൻ തന്നെ  ബസ് അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. രോ​ഗിയെ ഉടൻ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇയാൾ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും 

കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്. 

കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യ‌സ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്. 

യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. 

സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം. 

കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല. 

ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല. 


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light