www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1451) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സാമന്തയുടെ ഐറ്റം ഡാൻസിന്‍റെ വീഡിയോ എത്തി; കണ്ടത് ഒരു കോടിയിലേറെ പേർ

oo-oo-antava-video-song
Share it:



മുംബൈ: അല്ലു അർജുൻ ചിത്രം പുഷ്‌പയിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരുന്നു നടി സാമന്തയുടെ ഐറ്റം ഡാൻസ്. കരിയറിലെ ആദ്യ ഐറ്റം ഡാൻസിനായി സാമന്ത കോടികൾ പ്രതിഫലം വാങ്ങിയ വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. സിനിമ റിലീസായെങ്കിലും ഡാൻസ് വീഡിയോ പുറത്തു വരാതിരുന്നത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയായിരുന്നു.  

ഇപ്പോൾ ചിത്രത്തിലെ ഐറ്റം ഡാൻസ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. യുടൂബിൽ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഒരു കോടിയിലധികം കാഴ്ച്ചക്കാരാണ് ഉണ്ടായത്. ദേവീ ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. ഗ്ലാമർ ലുക്കിൽ സാമന്തയുടെ ത്രസിപ്പിക്കുന്ന ചുവടുകളാണ് പാട്ടിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യമാക്കിയത്. 

നേരത്തെ ഐറ്റം ഡാൻസ് പരിശീലിക്കുന്ന വീഡിയോ സാമന്ത പുറത്തു വിട്ടിരുന്നു. ഇതിനിടെ പാട്ടിലെ വരികൾ പുരുഷ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പുരുഷ സംഘടന കോടതിയെയും സമീപിച്ചിരുന്നു. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്‌ത ചിത്രമാണ് പുഷ്‌പ. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പ്രതിദിന കോവിഡ് കേസുകളിൽ 21 ശതമാനം വർധന

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. 24 മണിക്കൂറിനിടെ 129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്‍റീന്‍ നിർബന്ധമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡില്‍ റാലികൾക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്. 

ഓക്സിജന്‍ പ്ലാന്‍റുകള്‍ സിലിണ്ടറുകള്‍, വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുകയും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം  നിര്‍ദേശിച്ചു.


Share it:

Entertainment

Mostreaded

Post A Comment: