www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് നട്ടുച്ചക്ക് കൊട്ടാരമറ്റം സ്റ്റാൻഡിൽ‌

Share it:



കോട്ടയം: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ വിദ്യാർഥിനിയെ ബസ് ജീവനക്കാരൻ പീഡിപ്പിച്ചത് പ്രണയം നടിച്ച്. പാല കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണ് എട്ടാം ക്ലാസ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ സം​ക്രാ​ന്തി സ്വ​ദേ​ശി തു​ണ്ടി​പ്പ​റ​മ്പി​ൽ അ​ഫ്സ​ൽ (31), ഇയാളുടെ സഹായി ഇടുക്കി കട്ടപ്പന സ്വദേശിയും ഡ്രൈവറുമായ കൊല്ലംപറമ്പിൽ എബിൻ (35) എന്നിവരാണ് അറസ്റ്റിലായത്.  

ശനിയാഴ്ച്ചയായിരുന്നു പീഡനം നടന്നത്. ബസിലെ പതിവ് യാത്രക്കാരിയായിരുന്നു വിദ്യാർഥിനി. ഈ ബന്ധം മുതലാക്കി അടുപ്പം കൂടിയ അഫ്‌സൽ പെൺകുട്ടിയോട് ഉച്ചയ്ക്ക് ബസ് സ്റ്റാൻഡിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇയാൾ വിവാഹിതനാണെന്നത് മറച്ചു വച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ അഫ്സൽ ബസിനുള്ളിൽ കയറ്റി. ഉച്ചകഴിഞ്ഞത്തെ ട്രിപ്പ് ആളില്ലെന്ന് പറഞ്ഞ് മുടക്കിയിട്ടായിരുന്നു പീഡനത്തിനുള്ള വട്ടം കൂട്ടിയത്. 

ബസിന്‍റെ ഷട്ടറുകളെല്ലാം ഇട്ട ശേഷം ബസിലെ മറ്റു ജീവനക്കാർ പുറത്തേക്ക് പോയി അഫ്‌സലിനു സൗകര്യം ഒരുക്കി. തുടർന്ന് അഫ്സൽ ബസിനുള്ളിൽവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അതേസമയം പീഡന വിവരം അറിഞ്ഞ ആരോ വിവരം പാലാ ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പാഞ്ഞെത്തിയ പൊലീസ് ബ​സി​നു​ള്ളി​ല്‍ നി​ന്നും കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തി. 

ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം കേ​സെ​ടു​ത്ത പൊലീ​സ് കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. കു​ട്ടി​യെ പൊ​ലീ​സ് കൗ​ൺ​സി​ലിം​ങ്ങിനും വിധേ‍യമാക്കിയിട്ടുണ്ട്. അതേസമയം പ്രതികൾ സമാനമായി കൂടുതൽ കുട്ടികളെ ചൂഷണം ചെയ്‌തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ടി.പി.ആർ 30 കടന്നു; ഇടുക്കിയിൽ നിയന്ത്രണം കടുപ്പിക്കും 

ഇടുക്കി: ടി.പി.ആർ 30 പിന്നിട്ടതോടെ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഞായറാഴ്ച്ച ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 30.30 ശതമാനമായിരുന്നു ടി.പി.ആർ. നേരത്തെ മൂന്നു ദിവസത്തെ ടി.പി.ആർ ശരാശരി 20നു മുകളിലെത്തിയപ്പോൾ 50 പേരിൽ കൂടതലുള്ള കൂടിച്ചേരലുകൾക്ക് ജില്ലയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 

ഇന്നലെ ടി.പി.ആർ വീണ്ടും ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും നാളെയും ടി.പി.ആർ ഉയർന്നു നിന്നാൽ കർശന നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കും. പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. 

മൂന്നാം തരംഗത്തിൽ ജില്ലയിൽ അതിവേഗം കോവിഡ് കേസുകൾ വർധിക്കുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പരിശോധനകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധന വർധിപ്പിച്ചാൽ കേസുകൾ കൂടുമെന്നും വിലയിരുത്തുന്നുണ്ട്. 

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതും ഇടുക്കിക്ക് ഭീഷണിയാണ്. നിത്യേന ആയിരക്കണക്കിനു പേരാണ് തൊഴിലിനും മറ്റുമായി തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് എത്തുന്നത്. ഇവിടെ നിന്നും നിരവധി പേർ അതിർത്തി കടന്നു പോകുന്നുമുണ്ട്. 


Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light