തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് വീണ്ടും പഠനം ഓൺലൈൻ ആക്കാൻ നിർദേശം ഉയർന്നത്. അടുത്ത രണ്ടാഴ്ചത്തേക്കാകും ഓൺലൈൻ ക്ലാസുകൾ നടത്തുക.
രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയെന്നാണ് യോഗത്തിലെ തീരുമാനം.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല. അത്തരത്തിൽ നിർണായകമായ പരീക്ഷകൾ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായാൽ അതാത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.
ഇക്കാര്യം അതാത് മേലധികാരികൾക്ക് തീരുമാനിക്കാം. സ്കൂളുകളും കോളെജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ അടച്ചിടാൻ മേലധികാരികൾക്ക് തീരുമാനിക്കാം. സർക്കാർ പരിപാടികൾ പരമാവധി ഓൺലൈൻ ആക്കാനും തീരുമാനമായിട്ടുണ്ട്. വാർഷിക പരീക്ഷകൾ മാർച്ച് അവസാനമായതു കൊണ്ട് ഇത് മാറ്റേണ്ടതില്ലെന്ന് തന്നെയാണ് ധാരണ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ന്യൂജൻ കൂട്ടായ്‌മകളിൽ സ്വാപ്പിങ് പാർട്ടികളും
കൊച്ചി: കറുകച്ചാലിൽ വൈഫ് സ്വാപ്പിങ് സംഘം അറസ്റ്റിലായതിനു പിന്നാലെ കേരളത്തിൽ സമാന രീതിയിലുള്ള സ്വാപ്പിങ് പാർട്ടികൾ നിരീക്ഷണത്തിൽ. കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പങ്കാളി കൈമാറ്റ പാർട്ടികൾ വ്യാപകമാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. രഹസ്യമായി നടത്തുന്ന പാർട്ടികളെ സംബന്ധിച്ച് വിവരം ലഭിക്കാറുണ്ടെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനു ഇടപെടാൻ പരിമിതിയുമുണ്ട്.
കറുകച്ചാലിൽ നടന്നത് ഭാര്യമാരെ കൈമാറുന്ന സ്വാപ്പിങ് പാർട്ടിയാണെങ്കിൽ കൊച്ചിയിലും കോഴിക്കോടും മറ്റും നടക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. കൊച്ചിയിൽ കൊളെജുകൾ കേന്ദ്രീകരിച്ചും, ഐടി മേഖല കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്. കമിതാക്കളാണ് ഇത്തരം പാർട്ടികളിൽ എത്തുന്നവരിൽ അധികവും. ലൈംഗികതയ്ക്കപ്പുറം ലഹരിക്കാണ് പ്രാധാന്യം നൽകുന്നത്. ലഹരിയുടെ പാരമ്യത്തിൽ പങ്കാളി കൈമാറ്റം അടക്കമുള്ള ലൈംഗിക വൈകൃതങ്ങളും നടക്കാറുണ്ട്.
യുവതികളെ ലഹരിപാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനാണ് സംഘങ്ങൾ ഇത്തരത്തിൽ സ്വാപ്പിങ് പോലുള്ള രീതികൾ കൊണ്ടുവരുന്നത്. ഇതോടെ കാമുകിമാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പാർട്ടികളിൽ എത്തിക്കാൻ അംഗങ്ങളായ യുവാക്കൾ ശ്രമിക്കും. ഒന്നിലധികം കാമുകിമാരെ പാർട്ടികളിൽ എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കൊച്ചിയിലെ ചില ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും കേന്ദ്രീകരിച്ചും ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നതായി വിവരമുണ്ട്.
സമാനമായി പ്രൊഫഷ്‌ണൽ രംഗത്തും സ്വാപ്പിങ് പാർട്ടികളുടെ സ്വാധീനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഷത്തിൽ ഒന്നോ രണ്ടോ തവണ നടത്തുന്ന ഗെറ്റ് ടുഗദർ പാർട്ടികളിൽ സ്വാപ്പിങ്ങിനുള്ള സൗകര്യവും സംഘാടകർ ചെയ്‌തുകൊടുക്കുന്നുണ്ട്. താൽപര്യമുള്ളവർ മാത്രമായിരിക്കും ഇതിൽ പങ്കാളികളാകുകയെന്ന് മാത്രം.
കൊച്ചി പോലുള്ള നഗരങ്ങളിൽ കോക് ടെയിൽ പാർട്ടികൾ ഇപ്പോൾ പ്രൊഫഷ്‌ണൽ രംഗത്ത് പതിവാണ്. മുമ്പൊക്കെ സ്ത്രീകൾ പാർട്ടികളിൽ നിന്നും മാറി നിൽക്കുമായിരുന്നുവെങ്കിലും ഇപ്പോൾ സ്ത്രീകളും കോക് ടെയിൽ പാർട്ടികളിലെ സജീവ സാനിധ്യമാണ്. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന പാർട്ടി അർധ രാത്രിയിലോ, പിറ്റേന്ന് പുലർച്ചെയോ വരെ നീളാറുണ്ട്. പാർട്ടികൾക്കിടെയ പലപ്പോഴും സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉടലെടുക്കാറുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതികൾ ഉയരാത്തതിനാൽ പൊലീസിനു ഇടപെടാൻ കഴിയാറില്ല.
ലഹരി ഉപയോഗത്തിൽ മയങ്ങിപ്പോകുന്ന സ്ത്രീകളെ മറ്റു പുരുഷൻമാർക്കൊപ്പം കിടത്തുന്ന രീതിയുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്തെത്താറില്ല.
Post A Comment: