റായ്‌പൂർ: യുവാവിനെയും യുവതിയെയും നഗ്നരാക്കി നടത്തി. ചത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ചാണ് യുവാവിനെയും യുവതിയെയും റോഡിലൂടെ നഗ്നരാക്കി നടത്തിയത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യ അടക്കമുള്ളവർ അറസ്റ്റിലായി.
ജൂണ്‍ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. യുവാവിന്‍റെ ഭാര്യ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടര്‍ന്ന് സംഘം ഇരുവരെയും കൂട്ടി ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയില്‍ ഇവരുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും യുവാവിന്‍റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
യുദ്ധക്കളമായി സംസ്ഥാനം; അടിച്ചമർത്താൻ പൊലീസും പാർട്ടിയും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി.
സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്.
സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post A Comment: