www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീഡനക്കേസിലെ ഇരയെ പ്രതിയായ ഇളയഛൻ തട്ടിക്കൊണ്ടുപോയി

Share it:



പാലക്കാട്: പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയഛൻ തട്ടിക്കൊണ്ടുപോയതായി പരാതി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് 11 വയസുകാരിയെ മുത്തശിയുടെ വീട്ടിൽ നിന്നും കാണാതായത്. ചെറിയഛനും അടുത്ത ബന്ധുക്കളും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.  

ഈ മാസം 16ന് കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കേസിനെ തുടർന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് പെൺകുട്ടി മുത്തശിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷം പ്രതിയായ ചെറിയഛനും, പ്രതിയോടൊപ്പം നിൽക്കുന്ന കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മുത്തശിയുടെ വീട്ടിലെത്തി പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്നാണ് മുത്തശി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇടുക്കിയിൽ അതിശക്തമായ മഴ 

ഇടുക്കി: പത്ത് ദിവസത്തോളമായി തോരാതെ പെയ്യുന്ന മഴ ഇന്നലെയോടെ അതി തീവ്രമായതോടെ ഭീതിയിൽ ഇടുക്കി ജില്ല. ഇന്നലെ വൈകിട്ടോടെയാണ് ജില്ലയിൽ മഴ അതിശക്തമായി മാറിയത്. ഹൈറേഞ്ച് മേഖലയിലാണ് ഇടവിട്ട് തീവ്ര മഴ പെയ്യുന്നത്. പലയിടത്തും അതിശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. 

വലിയ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായ മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. മലഞ്ചെരുവുകളിലും മറ്റും താമസിക്കുന്നവർ ഭീതിയോടെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. തോട്ടം മേഖലയിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഇടിഞ്ഞു പൊളിയാറായ ലയങ്ങൾക്കുള്ളിൽ താമസിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോലും പോകാൻ കഴിയാതെ വീടുകളിൽ തങ്ങുകയാണ്. 

നെടുങ്കണ്ടം മേഖലയിൽ രാത്രി മുതൽ അതിശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ചെറുതോണി, കട്ടപ്പന, തങ്കമണി, ഉപ്പുതറ മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. പീരുമേട് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. മൂന്നാർ മേഖലയിലും മഴ ശക്തമാണ്. 

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പെരിയാർ അടക്കമുള്ള നദികളും നിറഞ്ഞു കവിഞ്ഞു. 


Share it:

Crime

Post A Comment: