www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കർഷകനിൽ നിന്നും കൈക്കൂലി; ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിന്‍റ് പിടിയിൽ

Share it:



ഇടുക്കി: കൊക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിടിയിൽ. കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എൽ. ഡാനിയേലാണ് വിജിലൻസിന്‍റെ പിടിയിലായത്. കർഷകനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾക്ക് പിടിവീണത്. കൃഷിയാവശ്യത്തിനായി പരാതിക്കാരൻ പടുതാക്കുളം നിർമിക്കുന്നുണ്ടായിരുന്നു.  

ഇതിന്‍റെ നിർമാണത്തിന് കൃഷി വകുപ്പിൽ നിന്നും നൽകി വരുന്ന സബ്സി‌ഡി ലഭിക്കുന്നതിനായി പഞ്ചായത്തംഗം കാർഷിക വികസന സമിതിയിൽ ആവശ്യം ഉന്നയിക്കുകയും ശുപാർശക്കത്ത് നൽകുകയും ചെയ്യേണ്ടതുണ്ട്. ഇതിനുവേണ്ടി കർഷകനോട് ഡാനിയേൽ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 

തുടർന്ന് കർഷകൻ വിജിലൻസിനു പരാതി നൽകി. വിജിലൻസ് നിർദേശ പ്രകാരം പഞ്ചായത്ത് ഓഫീസിൽവച്ച് പണം കൈമാറുന്നതിനിടെ വൈസ് പ്രസിഡന്‍റിനെ വിജിലൻസ് പിടികൂടുകയുമായിരുന്നു. ഇയാൾ മുമ്പും ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഇടുക്കിയിൽ അതിശക്തമായ മഴ 

ഇടുക്കി: പത്ത് ദിവസത്തോളമായി തോരാതെ പെയ്യുന്ന മഴ ഇന്നലെയോടെ അതി തീവ്രമായതോടെ ഭീതിയിൽ ഇടുക്കി ജില്ല. ഇന്നലെ വൈകിട്ടോടെയാണ് ജില്ലയിൽ മഴ അതിശക്തമായി മാറിയത്. ഹൈറേഞ്ച് മേഖലയിലാണ് ഇടവിട്ട് തീവ്ര മഴ പെയ്യുന്നത്. പലയിടത്തും അതിശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. 

വലിയ നാശ നഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായ മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. മലഞ്ചെരുവുകളിലും മറ്റും താമസിക്കുന്നവർ ഭീതിയോടെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. തോട്ടം മേഖലയിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഇടിഞ്ഞു പൊളിയാറായ ലയങ്ങൾക്കുള്ളിൽ താമസിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോലും പോകാൻ കഴിയാതെ വീടുകളിൽ തങ്ങുകയാണ്. 

നെടുങ്കണ്ടം മേഖലയിൽ രാത്രി മുതൽ അതിശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ചെറുതോണി, കട്ടപ്പന, തങ്കമണി, ഉപ്പുതറ മേഖലകളിൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. പീരുമേട് താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. മൂന്നാർ മേഖലയിലും മഴ ശക്തമാണ്. 

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പെരിയാർ അടക്കമുള്ള നദികളും നിറഞ്ഞു കവിഞ്ഞു. 

Share it:

Idukki

Post A Comment: