www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1931) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 22 കാരൻ അറസ്റ്റിൽ

Share it:



മലപ്പുറം: ചുംബിക്കാൻ ശ്രമിച്ചപ്പോൾ പ്രണയം വേണ്ടെന്നു വച്ച പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലാണ് സംഭവം നടന്നത്. മണ്ണാര്‍മല പച്ചീരി ജിനേഷിനെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്‍ററിന് സമീപത്തായിരുന്നു സംഭവം.

ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ട് പരുക്കേൽക്കാതെ രക്ഷപെട്ടു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തി. ഇതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതകശ്രമത്തിനും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രിലില്‍ ആനമങ്ങാടിനടുത്ത ബേക്കറിയില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പ്രണയം നിരസിച്ചതെന്നും പൊലീസ് പറയുന്നു. ഇതിലുള്ള വിരോധത്താല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പിതാവിനെ കൊട്ടേഷൻ നൽകി കൊന്നു; 19 കാരി അറസ്റ്റിൽ

ജയ്‌പൂർ: രണ്ട് ഭാര്യമാരുള്ള പിതാവിനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19 വയസുള്ള മകനും കാമുകനും കൊട്ടേഷൻ സംഘങ്ങളും അറസ്റ്റിൽ. രാജേന്ദ്രൻ (47) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), കൊട്ടേഷൻ സംഘത്തിൽപെട്ട ലളിത് മീണ (21), വിഷ്‌ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് അറസ്റ്റിലായത്. 

പിതാവിന്‍റെ ദുർന്നടപ്പിനെ തുടർന്നാണ് കൊലനടത്തിയതെന്നാണ് ശിവാനി മൊഴി നൽകിയിരിക്കുന്നത്. ശിവാനിയും അതുലും ചേർന്നാണ് കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്. ജൂൺ 25നാണ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രാജേന്ദ്രയെ സംഘം കൊലപ്പെടുത്തിയത്. വടിയും മൂർച്ചയുള്ള ആ‍യുധങ്ങളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിച്ച് കൊല്ലുകയായിരുന്നു. 

50,000 രൂപയ്ക്കാണ് ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്. ഇതിൽ 1000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്രന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഒപ്പം വലിയ കടബാധ്യതയും ഇയാൾ വരുത്തി വച്ചിട്ടുണ്ടായിരുന്നു. സുൽത്താൻപൂർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് കടം തീർക്കാനായി വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light