www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2015) Idukki (1931) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌തു; സഹപാഠികൾ അടക്കം അറസ്റ്റിൽ

Share it:



ചെന്നൈ: പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം നടന്നത്. കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി കേസ് എടുത്തു.  

സീനിയറായ പ്ലസ്ടു വിദ്യാർഥിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ്, വിദ്യാർഥിനി സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന്, പെണ്‍കുട്ടിയോട് സംസാരിക്കാനായി സഹപാഠിയായ വിദ്യാർഥി വീട്ടിലെ മുറിയ്ക്കുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. പെട്ടന്ന് രണ്ട് സുഹൃത്തുക്കളെ അകത്തേക്ക് വിളിച്ച ശേഷം സഹപാഠി വാതില്‍ അടയ്ക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.

പിന്നീട്, മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും അത് മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഒപ്പം പകര്‍ത്തിയ ദൃശ്യങ്ങള്‍ അതേ സ്‌കൂളിലെ പൂര്‍വ്വവിദ്യാർഥികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് വിദ്യാർഥിനി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂളില്‍ പോകാന്‍ മടിച്ച പെണ്‍കുട്ടിയോട് കാരണം ചോദിച്ച മാതാവിനോട്, പെണ്‍കുട്ടി വിവരം തുറന്ന് പറയുകയായിരുന്നു. പിന്നീട് മാതാവിന്‍റെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.




വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


പിതാവിനെ കൊട്ടേഷൻ നൽകി കൊന്നു; 19 കാരി അറസ്റ്റിൽ


ജയ്‌പൂർ: രണ്ട് ഭാര്യമാരുള്ള പിതാവിനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19 വയസുള്ള മകനും കാമുകനും കൊട്ടേഷൻ സംഘങ്ങളും അറസ്റ്റിൽ. രാജേന്ദ്രൻ (47) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), കൊട്ടേഷൻ സംഘത്തിൽപെട്ട ലളിത് മീണ (21), വിഷ്‌ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് അറസ്റ്റിലായത്. 

പിതാവിന്‍റെ ദുർന്നടപ്പിനെ തുടർന്നാണ് കൊലനടത്തിയതെന്നാണ് ശിവാനി മൊഴി നൽകിയിരിക്കുന്നത്. ശിവാനിയും അതുലും ചേർന്നാണ് കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്. ജൂൺ 25നാണ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രാജേന്ദ്രയെ സംഘം കൊലപ്പെടുത്തിയത്. വടിയും മൂർച്ചയുള്ള ആ‍യുധങ്ങളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിച്ച് കൊല്ലുകയായിരുന്നു. 

50,000 രൂപയ്ക്കാണ് ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്. ഇതിൽ 1000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്രന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഒപ്പം വലിയ കടബാധ്യതയും ഇയാൾ വരുത്തി വച്ചിട്ടുണ്ടായിരുന്നു. സുൽത്താൻപൂർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് കടം തീർക്കാനായി വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light