ഇറ്റാവ: വരന്‍റെ നിറം കറുപ്പാണെന്ന് ആരോപിച്ച് വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം. മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയില്‍ കണ്ട ആണ്‍കുട്ടിയുടെ മുഖമല്ല വരനുള്ളതെന്നും വധു ആരോപിച്ചു. വിവാഹം മുടങ്ങിയതോടെ വരൻ വീട്ടിലേക്ക് മടങ്ങി. വിവാഹവേദിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വധുവിന്‍റെ ഈ വെളിപ്പെടുത്തല്‍. ഇറ്റാവയിലെ ഭര്‍ത്തനയിലായിരുന്നു സംഭവം.
വരന്‍ രവി യാദവുമായുള്ള വിവാഹത്തില്‍ നിന്നാണ് വധു നീത യാദവ് പിന്മാറിയത്. വിവാഹച്ചടങ്ങിന്‍റെ ഭാഗമായി വരനും, വധുവും അഗ്നിയെ ചുറ്റി വലംവച്ചു കൊണ്ടിരികയായിരുന്നു. എന്നാല്‍, രണ്ടാമത്തെ പ്രദക്ഷിണം പൂര്‍ത്തിയപ്പോള്‍, വധു പെട്ടെന്ന് ചടങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു.
വരന്‍ കറുത്തിട്ടാണ് എന്നതായിരുന്നു അതിന്‍റെ കാരണം. മാത്രവുമല്ല, വരന് തന്നെക്കാള്‍ ഇരട്ടി പ്രായമുണ്ടെന്നും വധു ആരോപിച്ചു. എന്നാല്‍, അതിന് മുന്‍പ് അവര്‍ ഇരുവരും ഹാരങ്ങള്‍ കൈമാറുകയും, മറ്റ് ചടങ്ങുകയില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അപ്പോഴൊന്നും പ്രശ്നമുണ്ടായില്ല.
പക്ഷേ, വിവാഹ ചടങ്ങ് പുരോഗമിച്ചതോടെ വധുവിന്‍റെ ഭാവം മാറി. നേരത്തെ കാണിച്ച ഫോട്ടോയിലെ വരന്‍ ഇപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളല്ലെന്നും, മറ്റാരുടെയോ ഫോട്ടോ കാണിച്ചായിരുന്നു വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും വധു ആരോപിച്ചു. വരന്‍റെ നിറം എണ്ണക്കറുപ്പാണെന്നും, തനിക്ക് അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും വധു പറഞ്ഞു. വീട്ടുകാര്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, അവള്‍ തന്‍റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയ അവള്‍ പിന്നീട് തിരികെ വന്നില്ല.
ആറുമണിക്കൂറോളം യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഒരു രക്ഷയുമില്ലെന്ന് കണ്ട വരനും, വിവാഹസംഘവും മടങ്ങി. വധുവിന് സമ്മാനമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ തിരിച്ചുനല്‍കിയില്ലെന്ന് കാണിച്ച് വരന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പിതാവിനെ കൊട്ടേഷൻ നൽകി കൊന്നു; 19 കാരി അറസ്റ്റിൽ
ജയ്‌പൂർ: രണ്ട് ഭാര്യമാരുള്ള പിതാവിനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19 വയസുള്ള മകനും കാമുകനും കൊട്ടേഷൻ സംഘങ്ങളും അറസ്റ്റിൽ. രാജേന്ദ്രൻ (47) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), കൊട്ടേഷൻ സംഘത്തിൽപെട്ട ലളിത് മീണ (21), വിഷ്‌ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് അറസ്റ്റിലായത്.
പിതാവിന്‍റെ ദുർന്നടപ്പിനെ തുടർന്നാണ് കൊലനടത്തിയതെന്നാണ് ശിവാനി മൊഴി നൽകിയിരിക്കുന്നത്. ശിവാനിയും അതുലും ചേർന്നാണ് കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്. ജൂൺ 25നാണ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രാജേന്ദ്രയെ സംഘം കൊലപ്പെടുത്തിയത്. വടിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിച്ച് കൊല്ലുകയായിരുന്നു.
50,000 രൂപയ്ക്കാണ് ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്. ഇതിൽ 1000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്രന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഒപ്പം വലിയ കടബാധ്യതയും ഇയാൾ വരുത്തി വച്ചിട്ടുണ്ടായിരുന്നു. സുൽത്താൻപൂർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് കടം തീർക്കാനായി വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post A Comment: