www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ലൈംഗിക ബന്ധത്തിനു ശേഷം ബന്ധം പിരിയുന്നത് ബലാത്സംഗമല്ല; ഹൈക്കോടതി

Share it:



കൊച്ചി: ലൈംഗിക ബന്ധത്തിനു ശേഷം ബന്ധം വഷളാകുമ്പോൾ ഉയരുന്ന ആരോപണം ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി. സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായ പുത്തൻകുരിശ് കാണിനാട് സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.  

ഇത്തരം കേസുകളിൽ വിവാഹ വാഗ്ദാനം നൽകിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നു മാത്രമാണ് നിർണായകമായി പരിഗണിക്കേണ്ടതെന്നും ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. ബന്ധത്തിൽ കല്ലുകടിയുണ്ടാകുന്നതോടെ ഉയരുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ല. 

വിദേശരാജ്യങ്ങളിലെപോലെ ഒന്നിച്ചു ജീവിച്ച് മാനസിക, ശാരീരിക ചേർച്ചകൾ മനസിലാക്കിയ ശേഷം വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്ന യുവതീ യുവാക്കളെ ഇപ്പോൾ കാണാം. ചേർച്ചയില്ലെന്നു കണ്ടാൽ ഇവർ ബന്ധം ഉപേക്ഷിക്കും. ഒരാൾ ബന്ധം തുടരാമെന്നു വിചാരിക്കുമ്പോൾ മറ്റൊരാൾ വേണ്ടെന്നു വിചാരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ബലാത്സംഗങ്ങളായി മാറുന്നില്ല. വാഗ്ദാന ലംഘനമാകാം. എന്നാൽ ഇവ ബലാത്സംഗങ്ങളാകുന്നില്ലെന്നും കോടതി പറഞ്ഞു. 

പ്രായപൂർത്തിയായ രണ്ട് പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം 376-ാം വകുപ്പിന്‍റെ പരിധിയിൽ വരുന്ന ബലാത്സംഗമായി കണക്കാക്കില്ല. പങ്കാളിയുടെ സമ്മതമില്ലാതെയോ, ബലം പ്രയോഗിച്ചോ, ചതിച്ചോ ബന്ധപ്പെട്ടാൽ മാത്രമേ ബലാത്സംഗമായി കാണാനാകു എന്നും കോടതി വ്യക്തമാക്കി. 

കേസിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്‌ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് യുവതിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് ചുമത്തിയിരുന്നത്. നാല് വർഷമായി ഇയാളുമായി പ്രണയത്തിലായിരുന്നുവെന്നും മൊഴിയിലുണ്ടായിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിന്നീട് ബന്ധത്തിൽനിന്നും പിൻമാറിയെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീക്കം നടത്തിയെന്നുമായിരുന്നു പരാതി. ഇക്കാര്യം അറിഞ്ഞ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 



വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


പിതാവിനെ കൊട്ടേഷൻ നൽകി കൊന്നു; 19 കാരി അറസ്റ്റിൽ


ജയ്‌പൂർ: രണ്ട് ഭാര്യമാരുള്ള പിതാവിനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19 വയസുള്ള മകനും കാമുകനും കൊട്ടേഷൻ സംഘങ്ങളും അറസ്റ്റിൽ. രാജേന്ദ്രൻ (47) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), കൊട്ടേഷൻ സംഘത്തിൽപെട്ട ലളിത് മീണ (21), വിഷ്‌ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് അറസ്റ്റിലായത്. 

പിതാവിന്‍റെ ദുർന്നടപ്പിനെ തുടർന്നാണ് കൊലനടത്തിയതെന്നാണ് ശിവാനി മൊഴി നൽകിയിരിക്കുന്നത്. ശിവാനിയും അതുലും ചേർന്നാണ് കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്. ജൂൺ 25നാണ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രാജേന്ദ്രയെ സംഘം കൊലപ്പെടുത്തിയത്. വടിയും മൂർച്ചയുള്ള ആ‍യുധങ്ങളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിച്ച് കൊല്ലുകയായിരുന്നു. 

50,000 രൂപയ്ക്കാണ് ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്. ഇതിൽ 1000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്രന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഒപ്പം വലിയ കടബാധ്യതയും ഇയാൾ വരുത്തി വച്ചിട്ടുണ്ടായിരുന്നു. സുൽത്താൻപൂർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് കടം തീർക്കാനായി വിൽക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 


Share it:

Kerala

Mostreaded

Post A Comment: