www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1931) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പ്രതികൾ തട്ടിക്കൊണ്ടുപോയ പോക്‌സോ കേസ് ഇരയെ കണ്ടെത്തി

Share it:



പാലക്കാട്: പ്രതികളും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ട് പോയ പീഡനക്കേസിലെ ഇരയെ കണ്ടെത്തി. ഗുരുവായൂരിൽ രക്ഷിതാക്കൾക്കൊപ്പമാണ് 11 വയസുള്ള കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ചെറിയഛൻ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കുട്ടിയെ ചെറിയഛൻ ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ട് പോയത്.  

പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിൽ ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് 11കാരിയായ പെൺകുട്ടിയെ പ്രതിയായ ചെറിയഛനും സംഘവും തട്ടിക്കൊണ്ടു പോയത്.

ഈ മാസം 16ന് കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശി പറഞ്ഞിരുന്നു. അമ്മയെയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും  മർദ്ദിച്ചു. തന്‍റെ കൈക്ക് പരുക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചതായും മുത്തശി പറഞ്ഞു. 

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത്  എന്നാണ് പൊലീസിന്‍റെ നിഗമനം. പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്‍റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ  അന്വേഷിച്ചെങ്കിലും നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. 

സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേസിനെ തുടർന്ന് അഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശിയെയയാണ്  കോടതി ഏൽപ്പിച്ചിരുന്നത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയ ബസ് ഡ്രൈവർ വിവാഹിതൻ

സീതത്തോട്: പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ഡ്രൈവർ വിവാഹിതൻ. സീതത്തോട് ആങ്ങമുഴിയിലാണ് കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോയ 15 വയസുകാരിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുട്ടി പതിവായി സ്‌കൂളിലേക്ക് പൊയ്ക്കൊണ്ടിരുന്ന ബസിന്‍റെ ഡ്രൈവറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിരുന്നു. 

തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും ചെയ്‌തു. ആങ്ങാമൂഴിയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ 33 കാരനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പെൺകുട്ടിയെ കാണാതായതോടെ മൂഴിയാർ പൊലീസിൽ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. പരാതിയിൽ ബസ് ഡ്രൈവർ ഷിബിനൊപ്പമാകാം മകൾ പോയതെന്ന സംശയം ഇവർ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയത്തുനിന്നാണ് പ്രതിക്കൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെരുനാട് സ്വദേശിയാണ് ഷിബിൻ. 

ഷിബിൻ ഡ്രൈവറായ സ്വകാര്യ ബസിലാണ് പെൺകുട്ടി സ്ഥിരമായി സ്കൂളിൽ പോയിരുന്നത്. ഇരുവരുടെയും സംസാരം അതിരുവിടുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ അമ്മയെ വിവരം അറിയിച്ചിരുന്നു. മാത്രമല്ല, അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ഷിബിനെ വിളിക്കുന്നതും കണ്ടെത്തിയിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഈ ബന്ധത്തിൽ നിന്ന് വിലക്കി. ഇതിന് പിന്നാലെയാണ് കുട്ടി ഇയാൾക്കൊപ്പം പോയത്. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light