നെല്ലൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വായിൽ ആസിഡ് ഒഴിച്ച ശേഷം കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമം. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം നടന്നത്. വെങ്കിടാചലത്ത് തിങ്കളാഴ്ച്ചയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നെല്ലൂരിലെ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റി. കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ ബന്ധുവായ നാഗരാജുവാണ് ക്രൂരത കാണിച്ചത്. ഇയാൾ ഒളിവിലാണ്. മാതാപിതാക്കള്‍ കൂലിപ്പണിക്കായി പോയിരുന്ന സമയത്താണ് ബന്ധുവായ നാഗരാജു വീട്ടില്‍ അതിക്രമിച്ചു കയറിയത്. കടന്നുപിടിച്ച ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ശുചിമുറിയില്‍ കയറി ഒളിച്ചു.
വാതില്‍ ബലമായി തുറന്ന നാഗരാജു, ശുചിമുറി വൃത്തിയാക്കുന്നതിനുള്ള ആസിഡ് പെണ്‍കുട്ടിയുടെ വായിലൊഴിച്ചു. കുട്ടി ഉച്ചത്തില്‍ കരഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നാഗരാജു പെണ്‍കുട്ടിയുടെ കഴുത്തു മുറിക്കുകയായിരുന്നു.
ബോധമറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അയല്‍വാസികളാണു പെണ്‍കുട്ടിയെ ആദ്യം കണ്ടത്. ഉടന്‍ തന്നെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതോടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇടപെട്ടു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ചെന്നൈയിലേക്കും മാറ്റുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉപ്പുതറയെ വിറപ്പിച്ച് ഫ്രീക്കൻമാരുടെ ബൈക്ക് റേസ്
ഇടുക്കി: സൂപ്പർ ബൈക്കുകളുമായി ഫ്രീക്കൻമാർ നടത്തുന്ന അഭ്യാസം ഉപ്പുതറ ടൗണിനെ ഭീതിയിലാക്കുന്നു. സ്‌കൂൾ സമയങ്ങളിൽ പോലും നിയന്ത്രണമില്ലാതെ ഫ്രീക്കൻമാർ ടൗണിലൂടെ ചീറി പായുകയാണ്. ഇത്തരം ഫ്രീക്കൻമാർ ഓടിക്കുന്ന ബൈക്കുകൾ വഴിയാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുന്നതും പതിവാണ്.
ലൈസൻസോ, ഇരു ചക്ര വാഹനങ്ങൾക്ക് വേണ്ട സുരക്ഷാ മാർഗങ്ങളോ ഇല്ലാതെയാണ് പലരുടെയും അഭ്യാസ യാത്രകൾ. കഴിഞ്ഞ ദിവസം ടൗണിൽ ഇത്തരത്തിൽ ഓടിച്ച ഒരു ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുമുണ്ട്.
ഏതാനും ദിവസം മുമ്പ് സമാനമായി ബൈക്കിൽ പാഞ്ഞു നടന്നിരുന്ന ഒരു ഫ്രീക്കൻ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായിരുന്നു. മേഖലയിൽ ചെറുപ്പക്കാർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം അപകടങ്ങൾ വർധിക്കുമ്പോഴും പൊലീസ് നടപടി വേണ്ട വിധത്തിലല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Post A Comment: