തിരുവനന്തപുരം: ഉപരിപഠനത്തിന്‍റെ പേരിൽ കേരളം വിടുന്ന യുവ തലമുറയുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. അഞ്ച് വർഷത്തിനിടെ 30,000ത്തിലേറെ വിദ്യാർഥികളാണ് ഉപരിപഠനം തേടി വിദേശത്തേക്ക് പറന്നത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും കേരളത്തിലുണ്ടായ അപചയമാണ് ഇതിനു കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. രാജ്യം വിടുന്നവരിൽ ഭൂരിഭാഗവും പഠനത്തിനായി വിദ്യാഭ്യാസ വായ്പയെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂരിഭാഗം പേരും കാനഡ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
പലരും ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ചെയ്യാനാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഉപരിപഠനത്തിനായി കൂടുതൽ വിദ്യാർഥികളും തെരഞ്ഞെടുക്കുന്നത് കാനഡയാണ്. പഠനത്തോടൊപ്പം പാർട് ടൈം ജോലികൾ ചെയ്യാനുള്ള ഓപ്ഷനും കോഴ്സ് പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷം വരെ മുഴുവൻ രാജ്യത്ത് തുടരാനുള്ള അവസരവുമാണ് കാനഡയോട് പ്രിയം കൂടാൻ കാരണം.
ഉപരിപഠനത്തിനായി കേരളത്തിൽ നിന്നും യുകെയിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണവും ഒട്ടും കുറവല്ല. രണ്ട് വർഷത്തെ സ്റ്റേ-ബാക്കും പാർട് ടൈം ജോലി ചെയ്യാനുള്ള അവസരവും യുകെയിലുണ്ട്.
യുക്രെയ്ൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലും മലയാളികളായ വിദ്യാർഥികൾ ഉപരിപഠനത്തിനായി പോയിട്ടുണ്ട്. അതേസമയം, ഈ ട്രെൻഡ് ആശങ്കപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശപഠനത്തിനായി പലരും എട്ട് ലക്ഷം രൂപ മുതൽ 35 ഉം 45 ഉം ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉപ്പുതറയെ വിറപ്പിച്ച് ഫ്രീക്കൻമാരുടെ ബൈക്ക് റേസ്
ഇടുക്കി: സൂപ്പർ ബൈക്കുകളുമായി ഫ്രീക്കൻമാർ നടത്തുന്ന അഭ്യാസം ഉപ്പുതറ ടൗണിനെ ഭീതിയിലാക്കുന്നു. സ്‌കൂൾ സമയങ്ങളിൽ പോലും നിയന്ത്രണമില്ലാതെ ഫ്രീക്കൻമാർ ടൗണിലൂടെ ചീറി പായുകയാണ്. ഇത്തരം ഫ്രീക്കൻമാർ ഓടിക്കുന്ന ബൈക്കുകൾ വഴിയാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുന്നതും പതിവാണ്.
ലൈസൻസോ, ഇരു ചക്ര വാഹനങ്ങൾക്ക് വേണ്ട സുരക്ഷാ മാർഗങ്ങളോ ഇല്ലാതെയാണ് പലരുടെയും അഭ്യാസ യാത്രകൾ. കഴിഞ്ഞ ദിവസം ടൗണിൽ ഇത്തരത്തിൽ ഓടിച്ച ഒരു ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുമുണ്ട്.
ഏതാനും ദിവസം മുമ്പ് സമാനമായി ബൈക്കിൽ പാഞ്ഞു നടന്നിരുന്ന ഒരു ഫ്രീക്കൻ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായിരുന്നു. മേഖലയിൽ ചെറുപ്പക്കാർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം അപകടങ്ങൾ വർധിക്കുമ്പോഴും പൊലീസ് നടപടി വേണ്ട വിധത്തിലല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Post A Comment: