കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ച് വെടിയേറ്റു. ഫോർട്ട് കൊച്ചിയിലാണ് സംഭവം നടന്നത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ഫോർട്ട്കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്‌സിനു സമീപത്താണ് സംഭവം നടന്നത്.
ബോട്ടിന്‍റെ മധ്യഭാഗത്തായിരുന്നു സെബാസ്റ്റ്യൻ നിന്നിരുന്നത്. വെടിയുണ്ട ചെവിയിൽ കൊണ്ട് സെബാസ്റ്റ്യൻ മറിഞ്ഞു വീണു. ചെവി മുറിഞ്ഞു. അഞ്ച് തുന്നലിട്ടു. അതേസമയം, വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഉപയോഗിക്കുന്ന ബുള്ളറ്റല്ല ചിത്രത്തിലുള്ളത്. പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫയറിങ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സംഭവ സമയം 32ഓളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, വെടിയുണ്ട അബദ്ധത്തില്‍ തട്ടി തെറിച്ച് സെബാസ്റ്റ്യVz ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉപ്പുതറയെ വിറപ്പിച്ച് ഫ്രീക്കൻമാരുടെ ബൈക്ക് റേസ്
ഇടുക്കി: സൂപ്പർ ബൈക്കുകളുമായി ഫ്രീക്കൻമാർ നടത്തുന്ന അഭ്യാസം ഉപ്പുതറ ടൗണിനെ ഭീതിയിലാക്കുന്നു. സ്‌കൂൾ സമയങ്ങളിൽ പോലും നിയന്ത്രണമില്ലാതെ ഫ്രീക്കൻമാർ ടൗണിലൂടെ ചീറി പായുകയാണ്. ഇത്തരം ഫ്രീക്കൻമാർ ഓടിക്കുന്ന ബൈക്കുകൾ വഴിയാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുന്നതും പതിവാണ്.
ലൈസൻസോ, ഇരു ചക്ര വാഹനങ്ങൾക്ക് വേണ്ട സുരക്ഷാ മാർഗങ്ങളോ ഇല്ലാതെയാണ് പലരുടെയും അഭ്യാസ യാത്രകൾ. കഴിഞ്ഞ ദിവസം ടൗണിൽ ഇത്തരത്തിൽ ഓടിച്ച ഒരു ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുമുണ്ട്.
ഏതാനും ദിവസം മുമ്പ് സമാനമായി ബൈക്കിൽ പാഞ്ഞു നടന്നിരുന്ന ഒരു ഫ്രീക്കൻ 17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായിരുന്നു. മേഖലയിൽ ചെറുപ്പക്കാർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം അപകടങ്ങൾ വർധിക്കുമ്പോഴും പൊലീസ് നടപടി വേണ്ട വിധത്തിലല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Post A Comment: