www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരുക്ക്

Share it:



ഇടുക്കി: ഇടുക്കി വാഴവരയിൽ ട്രാഫിക് നിയമം തെറ്റിച്ചെത്തിയ ലോറി സ്വകാര്യ ബസിലിടിച്ച് 27 പേർക്ക് പരുക്ക്. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ വാഴവര ആശ്രമം പടിക്ക് സമീപത്തായിരുന്നു അപകടം. കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്നു ബസ്. എതിർ ദിശയിലേക്ക് വന്ന ലോറി വളവിൽ ദിശ തെറ്റി ലോറിയിൽ ഇടിക്കുകയായിരുന്നു.  

10-ാം മൈല്‍ കല്ലന്‍പ്ലാക്കല്‍ ബാബു ആന്‍റണി, കാല്‍വരിമൗണ്ട് കരിക്കുകാട്ടില്‍ ക്രിസ്റ്റോ ജിമ്മി, തൊടുപുഴ മേച്ചേരിക്കല്‍ അനില്‍ പ്രസാദ്, കാല്‍വരിമൗണ്ട് മുതിരക്കുന്നേല്‍ ജോബിന്‍ വര്‍ഗീസ്, കല്ലൂര്‍കാട് വട്ടത്തറയില്‍ വി.ജി. ശശി, കട്ടപ്പന പാലേപ്പറമ്പില്‍ അഭിലാഷ് നിഷാദ്, കാല്‍വരിമൗണ്ട് സ്വദേശികളായ കിഴക്കേല്‍ ഷൈനി, തൊടുപുഴ തെക്കേല്‍ ജോബിന്‍ മാത്യു, ചെറുതോണി വടക്കേക്കരയില്‍ വി.എസ്. ശരണ്യ, കരിമ്പന്‍ ആടുകുഴിയില്‍ മിനി സജീവ്, ലബ്ബക്കട പാക്കലശേരിയില്‍ ലിറ്റി അഗസ്റ്റിന്‍, തൊടുപുഴ കടുവാക്കുഴിയില്‍ രശ്മി ജോസഫ്,  കുന്നത്തുള്ളി വിദ്യ, നാരകക്കാനം പുതുപറമ്പില്‍ അക്ഷയ് ഷിജു, 

അക്ഷുല്‍ ഷിജു, എടരട്ടി കൊച്ചുവാണിയപ്പുരയില്‍ വിനേഷ് കുമാര്‍, കാല്‍വരി മൗണ്ട് കൊച്ചാനിക്കല്‍ ഷോണ്‍ ഷിജു,  മുട്ടം പൈന്‍കുളത്ത് ആന്‍സി ഷാജി, സ്‌നേഹ നിഷാദ്, പൂമാല മാന്തോത്ത് നിഖിതമോള്‍, തൊടുപുഴ അതിരത്തി മുക്കില്‍ സിമ്മി സെബാസ്റ്റിയന്‍ എന്നിവരെ കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലും  

ലോറി ഡ്രൈവര്‍ കട്ടപ്പന വെളിപ്പറമ്പ് പ്രകാശ്(58), ബസ് യാത്രികരായ വാഴത്തോപ്പ് തൊട്ടിയില്‍ ജിതിന്‍(22), പത്താംമൈല്‍ പൊരുന്നക്കോട്ട് സോബിന്‍(17), ശാന്തിഗ്രാം തുളുമ്പുമ്മാക്കല്‍ മനു(19), കാല്‍വരിമൗണ്ട് ഇടയാല്‍ തോമസ് ജോസഫ്(74), നാരകക്കാനം മാപ്പിലക്കുന്നേല്‍ ജോയല്‍(19) എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഫാല്‍ക്കന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

വൈദികനോട് അപമര്യാദ; ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം 

ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്. 

മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.

കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.


Share it:

Idukki

Mostreaded

Post A Comment: