www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1747) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ബൈക്ക് യാത്രികനു നേരെ തേനീച്ച കൂട്ടത്തിന്‍റെ ആക്രമണം

Share it:



ഇടുക്കി: ബൈക്കിൽ വരവെ യാത്രികനു നേരെ തേനീച്ചയുടെ ആക്രമണം. കുമളി അമരാവതി സ്വദേശി താന്നിക്കൽ തെക്കേതിൽ ടി.എൻ. അഖിലി (34)നു നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരമാസകലം കുത്തേറ്റ ഇയാളെ കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. നെടുങ്കണ്ടത്ത് നിന്നും കുമളിക്ക് വരും വഴി തൂക്കുപാലത്തിനും പുളിയൻമലക്കും ഇടക്കു വച്ചാണ് യുവാവിനു നേരെ തേനീച്ചയുടെ ആക്രമണം ഉണ്ടായത്.  

കൂട്ടം ചേർന്നുള്ള തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് അവശനായ യുവാവിനെ പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ചേർന്ന് പുറ്റടി സർക്കാർ ആശുപത്രിയിലും തുടർന്ന് ചക്കുപള്ളം സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ഡോക്‌ടർമാർ ഇല്ലാതിരുന്നത് ചികിത്സ വൈകാൻ കാരണമായി. തുടർന്ന് കുമളി എഫ്.എച്ച്.സി.യിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

വൈദികനോട് അപമര്യാദ; ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം 

ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്. 

മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.

കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.


Share it:

Idukki

Post A Comment: