www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

Share it:



ഇടുക്കി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ഇടുക്കി പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്‌സോ കോടതി ശിക്ഷിച്ചത്. 

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2018 മെയ് മാസത്തിലാണ് സംഭവം. അതേവർഷം ഡിസംബറിൽ തങ്കമണി പൊലീസാണ് കേസെടുത്തത്.

ഇരയുടെ പുനരധിവാസത്തിന് 25000 രൂപ നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിട്ടിക്കും നി‍ർദ്ദേശം നൽകി.  കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

വൈദികനോട് അപമര്യാദ; ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം 

ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്. 

മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.

കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.


Share it:

Idukki

Post A Comment: