ഇടുക്കി: സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റ ഇടുക്കി വാഴവര അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ബസിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ബസിന്‍റെ മുൻ ഭാഗത്തെയും ബസിനുള്ളിലെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അപകടം ഉണ്ടാക്കിയ ലോറി എതിർ ദിശയിലേക്ക് കയറിയ വരുന്നതും ദൃശ്യങ്ങളിൽ കാണാം.
വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ വാഴവര ആശ്രമം പടിക്ക് സമീപത്തായിരുന്നു അപകടം. കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്നു ബസ്. എതിർ ദിശയിലേക്ക് വന്ന ലോറി വളവിൽ ദിശ തെറ്റി ലോറിയിൽ ഇടിക്കുകയായിരുന്നു.
10-ാം മൈല്‍ കല്ലന്‍പ്ലാക്കല്‍ ബാബു ആന്‍റണി, കാല്‍വരിമൗണ്ട് കരിക്കുകാട്ടില്‍ ക്രിസ്റ്റോ ജിമ്മി, തൊടുപുഴ മേച്ചേരിക്കല്‍ അനില്‍ പ്രസാദ്, കാല്‍വരിമൗണ്ട് മുതിരക്കുന്നേല്‍ ജോബിന്‍ വര്‍ഗീസ്, കല്ലൂര്‍കാട് വട്ടത്തറയില്‍ വി.ജി. ശശി, കട്ടപ്പന പാലേപ്പറമ്പില്‍ അഭിലാഷ് നിഷാദ്, കാല്‍വരിമൗണ്ട് സ്വദേശികളായ കിഴക്കേല്‍ ഷൈനി, തൊടുപുഴ തെക്കേല്‍ ജോബിന്‍ മാത്യു, ചെറുതോണി വടക്കേക്കരയില്‍ വി.എസ്. ശരണ്യ, കരിമ്പന്‍ ആടുകുഴിയില്‍ മിനി സജീവ്, ലബ്ബക്കട പാക്കലശേരിയില്‍ ലിറ്റി അഗസ്റ്റിന്‍, തൊടുപുഴ കടുവാക്കുഴിയില്‍ രശ്മി ജോസഫ്, കുന്നത്തുള്ളി വിദ്യ, നാരകക്കാനം പുതുപറമ്പില്‍ അക്ഷയ് ഷിജു,
അക്ഷുല്‍ ഷിജു, എടരട്ടി കൊച്ചുവാണിയപ്പുരയില്‍ വിനേഷ് കുമാര്‍, കാല്‍വരി മൗണ്ട് കൊച്ചാനിക്കല്‍ ഷോണ്‍ ഷിജു, മുട്ടം പൈന്‍കുളത്ത് ആന്‍സി ഷാജി, സ്‌നേഹ നിഷാദ്, പൂമാല മാന്തോത്ത് നിഖിതമോള്‍, തൊടുപുഴ അതിരത്തി മുക്കില്‍ സിമ്മി സെബാസ്റ്റിയന്‍ എന്നിവരെ കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലും
ലോറി ഡ്രൈവര്‍ കട്ടപ്പന വെളിപ്പറമ്പ് പ്രകാശ്(58), ബസ് യാത്രികരായ വാഴത്തോപ്പ് തൊട്ടിയില്‍ ജിതിന്‍(22), പത്താംമൈല്‍ പൊരുന്നക്കോട്ട് സോബിന്‍(17), ശാന്തിഗ്രാം തുളുമ്പുമ്മാക്കല്‍ മനു(19), കാല്‍വരിമൗണ്ട് ഇടയാല്‍ തോമസ് ജോസഫ്(74), നാരകക്കാനം മാപ്പിലക്കുന്നേല്‍ ജോയല്‍(19) എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഫാല്‍ക്കന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
Post A Comment: