www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1774) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം; കട്ടപ്പനയിൽ രണ്ട് പേർ അറസ്റ്റിൽ

Share it:



കട്ടപ്പന: നിരോധനത്തിനു പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് ഇടുക്കി ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തിയ രണ്ട് പേർ പൊലീസിൽ കീഴടങ്ങി. പൊലീസ് യു.എ.പി.എ. ചുമത്തിയ രാമക്കല്‍മേട്, ഇടത്തറമുക്ക് ഓണമ്പള്ളില്‍ ഷെമീര്‍ (28), ബാലന്‍പിള്ളസിറ്റി വടക്കേത്താഴെ വി.എസ്. അമിര്‍ഷാ (25) എന്നിവരാണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എസ്. നിഷാദ് മോനു മുമ്പില്‍ കീഴടങ്ങിയത്.  

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ഇവര്‍ രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അനുകൂമായി മുദ്രാവാക്യം വിളിച്ചു മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് നെടുംകണ്ടം പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തത്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ രാവിലെ കട്ടപ്പനയിലെത്തി കീഴടങ്ങുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

കാള വിരണ്ടോടി; പിടിക്കാൻ ശ്രമിച്ച ഗൃഹനാഥനു പരുക്ക് 

ഇടുക്കി: അറുക്കാൻ കൊണ്ടുവന്നപ്പോൾ വിരണ്ടോടിയ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ഗുരുതര പരുക്ക്. തൂക്കുപാലം ചോറ്റുപാറ പതാപ്പറമ്പിൽ ജെയിംസി (46)നാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ബുധനാഴ്ച്ച രാത്രിയിലാണ് ജെല്ലിക്കെട്ട് സിനിമയ്ക്ക് സമാനമായി ഒരു പ്രദേശത്തെയാകെ കാള ഭീതിയിലാക്കിയത്. ജെയിംസിന്‍റെ വീടിന് സമീപത്തുള്ള ഫാം ഹൗസിൽ അറുക്കുന്നതിനായി കൊണ്ടുവന്ന കാളയാണ് വിരണ്ടോടിയത്. 250 കിലോ തൂക്കം വരുന്ന കൂറ്റൻ കാള വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ഓടുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജെയിംസും സുഹൃത്തും കാളയെ തേടിയിറങ്ങി. കാളയെ പിടികൂടിയില്ലെങ്കിൽ അത് ആരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ജെയിംസും സുഹൃത്തും കാളയെ പിടികൂടാൻ ഇറങ്ങിയത്. ഇതിനിടെ ചോറ്റുപാറക്ക് സമീപം കാളയെ കണ്ടെത്തി. 

ഇതിനിടെ നാട്ടുകാരും കാളയെ അന്വേഷിച്ചിറങ്ങി. പ്രദേശത്ത് നിറയെ വീടുകളും പുരയിടങ്ങളുമുണ്ട്. രാത്രി തന്നെ കാളയെ പിടികൂടുകയായിരുന്നു  ലക്ഷ്യം. രാവിലെയായാൽ സ്കൂൾ ബസുകളും വിദ്യാർഥികളും സഞ്ചരിക്കുന്നത് ഇതിലെയാണ്. കൂടാതെ രാമക്കൽമേടിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന പാതയാണ്. തൂക്കുപാലം മുതൽ ചോറ്റുപാറ വരെയുള്ള ഭാഗത്ത് മൂന്ന് സ്കൂളുകളും അംഗൻവാടികളും വഴിയരികിലുണ്ട്. 

കാളയെ കണ്ടെത്തി കീഴ്പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജയിംസിന്‍റെ നേരെ ആക്രമണമുണ്ടായത്. തലക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ജയിംസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 27 സ്റ്റിച്ചുകളാണ് ജയിംസിന്‍റെ കയ്യിലും തലയിലുമായുള്ളത്.


Share it:

Idukki

Post A Comment: