www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

താലികെട്ട് കഴിഞ്ഞ് വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞു വീണു; വധുവിന് ദാരുണാന്ത്യം

Share it:



ലക്‌നൗ: വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞു വീണ 21 കാരിയായ വധു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്നൗവിലെ മാലിഹാബാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വിവാഹ വേദിയിൽ വരണമാല്യം ചാർത്തുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

പരസ്‌പരം വരണമാല്യം ചാർത്തിയ ശേഷമായിരുന്നു ഇവർ കുഴഞ്ഞു വീണത്. ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് ഡോക്‌ടർമാർ പറയുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളായി ശിവാംഗിയെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 

പനിയും കുറഞ്ഞ രക്ത സമ്മർദവും കാരണം ചികിത്സയിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച്ച മുമ്പാണ് അൽപം ആശ്വാസം ലഭിച്ചത്. എന്നാൽ കല്യാണ വേദിയിൽ വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

തരൂരിനെതിരെ കോട്ടയത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റ് 

കോട്ടയം: വിവാദങ്ങൾക്കിടെ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും ഇതിന്‍റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്‍റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കാന്‍ തരൂര്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷും രംഗത്തു വന്നു. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജില്‍ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരടക്കം നാട്ടകത്തിന്‍റേതെന്ന് തരൂര്‍ അനുകൂലികള്‍ പറയുന്നു

കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. 



Share it:

National

Post A Comment: