www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അടുക്കളയിൽ പാത്രം കഴുകിയ ബന്ധം; തരൂരിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദം

Share it:



കോട്ടയം: വിവാദങ്ങൾക്കിടെ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും ഇതിന്‍റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്‍റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കാന്‍ തരൂര്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷും രംഗത്തു വന്നു. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജില്‍ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരടക്കം നാട്ടകത്തിന്‍റേതെന്ന് തരൂര്‍ അനുകൂലികള്‍ പറയുന്നു

കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


Share it:

Kerala

Post A Comment: