www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1500) National (1256) Entertainment (856) world (450) Viral (445) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (142) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (36) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഓട്ടത്തിനിടെ ഡ്രൈവർ മരിച്ചു; ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ചു കയറി; യാത്രക്കാരനും ദാരുണാന്ത്യം

Share it:

ജബല്‍പൂര്‍: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പെട്ട് മറ്റൊരാളും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. 

ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ട്രാഫിക് സിഗ്‌നലില്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ദാമോഹ് നക ഏരിയയിലാണ് അപകടം നടന്നത്.  

ലഡ്ഡു പ്രസാദ് ഗൗര്‍ (60), ബസ് ഡ്രൈവര്‍ ഹര്‍ദേവ് സിങ് (60) എന്നിവരാണ് മരിച്ചത്. ദാമോ നാകയില്‍ റെഡ് സിഗ്‌നലിലാണ് ബസ് ഓട്ടോ റിക്ഷയിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചത്. 

പരുക്കേറ്റവരെ ജില്ലയിലെ മെട്രൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവിങ് സീറ്റില്‍ ഡ്രൈവര്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

കൊച്ചിയിൽ യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ് 

കൊച്ചി: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ്. കൊച്ചി നഗരത്തിലാണ് പട്ടാപ്പകൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ 11ന് ആസാദ് റോഡിലാണ് സംഭവം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് യുവതിയെ വെട്ടിയ ശേഷം കടന്നു കളഞ്ഞത്. ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളില്‍ ഒരാളുടെ മുന്‍ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി. 

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. ഇന്ന് കഴുത്തിന് വെട്ടാന്‍ തുനിഞ്ഞപ്പോള്‍ യുവതി തടയാന്‍ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു. 

പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light