www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ന്യൂനമർദം തീവ്രമായി; വെള്ളിയാഴ്ച്ച അതി ശക്ത മഴയ്‌ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചു.  

പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദം ചുഴലിക്കാറ്റായി ഈ മാസം എട്ടിന് രാവിലെയോടെ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്ത് എത്തിച്ചേർന്നേക്കും. ഇതിന്‍റെ സ്വാധീന ഫലമായി കേരളത്തില്‍ ഒന്‍പതിന് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. 

നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.  ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വരണമാല്യം ചാർത്തുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു 

ലക്‌നൗ: വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞു വീണ 21 കാരിയായ വധു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ലക്നൗവിലെ മാലിഹാബാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിവാഹ വേദിയിൽ വരണമാല്യം ചാർത്തുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരസ്‌പരം വരണമാല്യം ചാർത്തിയ ശേഷമായിരുന്നു ഇവർ കുഴഞ്ഞു വീണത്. ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് ഡോക്‌ടർമാർ പറയുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളായി ശിവാംഗിയെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 

പനിയും കുറഞ്ഞ രക്ത സമ്മർദവും കാരണം ചികിത്സയിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച്ച മുമ്പാണ് അൽപം ആശ്വാസം ലഭിച്ചത്. എന്നാൽ കല്യാണ വേദിയിൽ വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. 


Share it:

Kerala

Post A Comment: