www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയ പ്രശ്‌നം; യുവതിയിൽ നിന്നും ഓൺലൈൻ പ്രണയ ജോത്സ്യൻ തട്ടിയെടുത്തത് അരക്കോടി

Share it:



ഹൈദ്രാബാദ്: പ്രണയത്തിലെ പ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ പ്രണയ ജോത്സ്യൻ യുവതിയിൽ നിന്നും തട്ടിയെടുത്തത് 47.11 ലക്ഷം രൂപ. കേസിൽ പഞ്ചാബ് സ്വദേശിയായ ലളിത് എന്ന യുവാവാണ് ഹൈദ്രാബാദിൽ അറസ്റ്റിലായത്. 2022 നവംബർ 19 നാണ് പെൺകുട്ടി ഹൈദ്രാബാദ് പൊലീസിൽ പരാതി നൽകിയത്.

മൂന്ന് മാസം മുമ്പാണ് ഇൻസ്‌റ്റഗ്രാമിൽ ആസ്ട്രോ-ഗോപാൽ എന്ന അക്കൗണ്ട് പെൺകുട്ടി കണ്ടെത്തുന്നത്. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. ഇയാളുടെ ഫോൺ നമ്പറും അക്കൗണ്ടിൽ നൽകിയിരുന്നു. തുടർന്നാണ് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെടുകയും ചെയ്‌തു.

പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം 32,000 രൂപയാണ് പ്രതി ഈടാക്കിയത്. പിന്നീട് ജ്യോതിഷത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രാർഥന നടത്താനെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ പെൺകുട്ടി പൊലീസിൽ പരാതി നൽകി. മൊഹാലി സ്വദേശി ലളിത് എന്ന പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഐടി ആക്ടിലെ സെക്ഷൻ 66 സി ആൻഡ് ഡി, ഇന്ത്യൻ പീനൽ കോഡിന്‍റെ 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ചെക്ക്ബുക്ക് എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1


Share it:

National

Post A Comment: