www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1822) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (832) world (429) Viral (423) Video (352) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടും ഭക്ഷണ ദുരന്തം; കുഴിമന്തി കഴിച്ച 19 കാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു

Share it:


കാസര്‍കോട്: ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്.  

ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ മംഗലാപുരത്താണ്. 

മംഗലാപുരത്ത് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കാസര്‍കോട് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്ര അറസ്റ്റിൽ

ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ മുംബൈ സ്വദേശി അറസ്റ്റിൽ. ബംഗളൂരിൽ നിന്നാണ് കേസിലെ പ്രതിയായ ശങ്കര്‍ മിശ്ര (34)യെ അറസ്റ്റ് ചെയ്തത്. 

ബംഗളൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ ഒളിവിലായിരുന്ന ശങ്കര്‍ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസിന് ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. 

ശങ്കര്‍ മിശ്ര ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇയാളെ പിടികൂടാന്‍ പൊലീസിന് സഹായകരമായി. 

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര. 

നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് ശങ്കര്‍ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ തന്‍റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. 

Share it:

Kerala

Post A Comment: