www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1914) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാറിൽ വലിച്ചിഴച്ച് മരണം; അഞ്ജലിയുടെ കൂട്ടുകാരി നിധി മയക്കുമരുന്നു കേസിലെ പ്രതി

Share it:



ന്യൂഡല്‍ഹി: യുവതിയെ കിലോമീറ്ററുകളോളം കാറിൽ വലിച്ചിഴച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. മരിച്ച അഞ്ജലിക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന നിധി മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ആളാണെന്ന് പൊലീസ്.  

നിധിയും അഞ്ജലിയും സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. നിധിയുടെ പേരില്‍ നേരത്തെ കേസുകളൊന്നും ഇല്ലെന്നായിരുന്നു മുന്‍പു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും തെലങ്കാനയില്‍നിന്നു മയക്കു മരുന്നു കടത്തിയ കേസില്‍ ആഗ്രയില്‍ വച്ച് ഇവര്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

നിധിയും അഞ്ജലിയും ഹോട്ടലിലെ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് അഞ്ജലി കാറിനടിയില്‍ കുരുങ്ങുകയായിരുന്നു. നിസാര പരിക്കേറ്റ നിധി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 

അപകടത്തെക്കുറിച്ചു നിധിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നു തോന്നിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. അപകടമുണ്ടാക്കിയ കാറില്‍ ഉണ്ടായിരുന്ന ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വീണ്ടും ദുരന്തം; കുഴിമന്തി കഴിച്ച് 19 കാരി മരിച്ചു

കാസര്‍കോട്: ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. 

ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ മംഗലാപുരത്താണ്. 

മംഗലാപുരത്ത് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കാസര്‍കോട് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു.


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light