ജയ്‌പൂർ: വിദ്യാർഥി ആറാം നിലയിലെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. ഹോസ്റ്റലിന്‍റെ ബാൽക്കണിയിൽ നിന്നാണ് വിദ്യാർഥി താഴേക്ക് വീണത്.
ഗെയിം കളിച്ച് കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് പോകാന്‍ തുടങ്ങുന്നതും ഒരു വിദ്യാര്‍ത്ഥി ഗ്രില്ലിൽ ചാരി നിൽക്കവെ, ബാലന്‍സ് നഷ്ടപ്പെട്ട് ജനാലയില്‍ നിന്ന് താഴേക്ക് വീഴുന്നതും പുറത്ത് വന്ന വീഡിയോയിൽ കാണാം.
തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയിലെ ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പിന് പിന്നില്‍ നിര്‍മിച്ച ഹോസ്റ്റലിലാണ് സംഭവം.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വദേശി ഇഷാന്‍ഷു ഭട്ടാചാര്യ ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആറുമാസം മുൻപാണ് ഇഷാന്‍ഷു കോട്ടയിലെത്തിയത്. രാജ്യത്ത് തന്നെ നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഇതര സംസ്ഥാന വിദ്യാർഥികൾ അടക്കം ഏറ്റവും അധികംപേർ എത്തുന്ന പ്രദേശമാണ് രാജസ്ഥാനിലെ കോട്ട.
Breaking News: Coaching student dies after falling from sixth floor of hostel in Rajasthan's Kota.
The net was broken, he fallen out when he was trying to put on his slippers by standing with the support of net.
Heart-wrenching !#Rajasthan #Kota pic.twitter.com/nZixPXwNfj
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
ബജറ്റിൽ ഇളവിന് സാധ്യത; ഇന്ധന സെസ് കുറച്ചേക്കും
തിരുവനന്തപുരം: എൽഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നു തുടങ്ങിയതോടെ ജനദ്രോഹ ബജറ്റിൽ ഇളവ് വരുത്താനൊരുങ്ങി സർക്കാർ. ഇന്ധന സെസ് കുറക്കുന്നതടക്കം ആലോചനയിലുണ്ടെന്നാണ് വിവരം.
ഇന്നലെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചരിത്രത്തിൽ ഇല്ലാത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം യുഡിഎഫും ബിജെപിയും ഏറ്റെടുത്തതോടെ നിക്കക്കള്ളിയില്ലാത്ത സ്ഥിതിയിലായിരുന്നു സർക്കാർ.
എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇന്ധന സെസില്‍ പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ധനവിനെ ന്യായീകരിക്കുന്നത്.
കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍. നികുതി - സെസ് വര്‍ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20 ന് തുടങ്ങാനിരിക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.
സെസ് കൂട്ടുന്നതില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിരുന്നില്ല. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ ചുമതല മുന്നണി ധനമന്ത്രിക്ക് നല്‍കിയിരുന്നു. ബജറ്റിന്‍റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം.
Post A Comment: