www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1736) Mostreaded (1611) Crime (1359) National (1183) Entertainment (826) Viral (419) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗർഭിണിയടക്കം രണ്ട് പേർ വെന്തു മരിച്ചു

Share it:



കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണി അടക്കം രണ്ട് പേർ വെന്തു മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. 

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.  

പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മുന്‍സീറ്റിലെ ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്ന് നാട്ടുകാര്‍ പറഞ്ഞു.

വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. 

ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

പാസ്റ്ററെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കരുനാഗപ്പള്ളി: പ്രാർഥന നടത്തുന്നതിനിടെ പാസ്റ്ററെ മുഖം മൂടി ധരിച്ചെത്തി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വവ്വാക്കാവിന് സമീപത്താണ് സംഭവം നടന്നത്. ജനുവരി 15ന് നടന്ന സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ഹരിപ്രസാദ് (35), കടത്തൂര്‍ ദേവിവിലാസത്തില്‍ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തില്‍ ഒരുമാസമായി പാസ്റ്റര്‍ റെജി പാപ്പച്ചന്‍റെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രാര്‍ഥന നടന്നത്. 

ഇതില്‍ എതിര്‍പ്പുള്ള പ്രതികള്‍ മതില്‍ ചാടിക്കടന്ന് ഫാക്ടറിക്കുള്ളില്‍ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച് അവശരാക്കി. അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവന്‍പേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.


Share it:

Kerala

Mostreaded

Post A Comment: