www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രൻ കൈയെത്തും ദൂരത്ത്; ചരിത്ര നിമിഷത്തിനൊരുങ്ങി വിക്രം ലാൻഡർ

Share it:

ബംഗളൂരു: ചരിത്ര നിമിഷത്തിനു തൊട്ടരികിലെത്തി ചന്ദ്രയാൻ രണ്ട്. ഓർബിറ്ററിൽ നിന്നും വേർവെട്ട വിക്രം ലാൻഡറിന്‍റെ ആദ്യ ഭ്രമണപഥ താഴ്ത്തൽ ഇന്ന് രാവിലെ വിജകരമായി പൂർത്തിയാക്കി. രാവിലെ 8:50ന് നാല് സെക്കന്‍ഡ് നേരം വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്.

ചന്ദ്രനില്‍ നിന്ന് ഇപ്പോള്‍ 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹമുള്ളത്. നാളെ രാവിലെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥത്തിന്‍റെ താഴ്ത്തല്‍. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്ന് മുപ്പതിനും രണ്ട് മണിക്കും ഇടയിലായിട്ടാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം നിലവില്‍ തൃപ്തികരമാണെന്ന് ഇസ്റോ അറിയിച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

Science

Post A Comment: