www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കരച്ചിലടക്കാനാവാതെ ഐഎസ്ആർഒ ചെയർമാൻ; ചേർത്ത് പിടിച്ച് മോദി; ഐഎസ്ആർഒയിലെ വൈകാരിക നിമിഷങ്ങൾ

Share it:

സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.... ആ 15 മിനിറ്റ് അതിഭീകരമാണെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒടുവിൽ എല്ലാം ശുഭമാകുമെന്നായിരുന്നു പ്രതീക്ഷ.... എന്നിട്ടും....

വികാര നിർഭരമായിരുന്നു ഇന്നലെ ഐഎസ്ആർഒയുടെ ആസ്ഥാനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചന്ദ്രയാൻ വിജയത്തിലെത്തുന്നത് കാണാനെത്തിയിട്ടും പരാജയം നേരിടേണ്ടി വന്നതിന്‍റെ തളർച്ച ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ മറച്ചു വച്ചില്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ൽ ഒരു നിമിഷം വി​കാ​രാ​ധീ​ന​നാ​യിപോയി ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്ര അ​യ​ക്കു​മ്പോ​ൾ ദു​ഖം താ​ങ്ങാ​നാ​വാ​തെ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ന്‍റെ ക​ണ്ണു​ക​ൾ തു​ളു​മ്പി. ചന്ദ്ര​യാ​ൻ 2 ദൗ​ത്യം അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ത്ര അ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി ഐ​എ​സ്ആ​ർ​ഒ മേ​ധാ​വി​യു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം.

ഇ​സ്ട്രാ​ക്കി​ൽ​നി​ന്നും പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു വൈ​കാ​രി​ക സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മ​ട​ങ്ങു​ന്ന​തി​നു മു​മ്പ് മോ​ദി ശാ​സ്ത്ര​ജ്ഞ​രെ​യെ​ല്ലാം ക​ണ്ടു. എ​ല്ലാ​വ​ർ​ക്കും ഹ​സ്‌​ത​ദാ​നം ന​ൽ‌​കി. പി​ന്നീ​ട് ഇ​സ്റോ മേ​ധാ​വി​യു​ടെ സ​മീ​പം ചെ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​തും കെ. ​ശി​വ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു. തേ​ങ്ങി​ക്ക​ര​ഞ്ഞ ശി​വ​നെ പ്ര​ധാ​ന​മ​ന്ത്രി ഏ​താ​നും മി​നി​റ്റ് നേ​രം ത​ന്നോ​ട് ചേ​ർ​ത്ത് പി​ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​തു​കി​ൽ ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു. ഇ​സ്റോ​യു​ടെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ചു. പി​ന്നീ​ട് ഇസ്റോ ചെയർമാന് ഹ​സ്‌​ത​ദാ​നം ചെ​യ്താ​ണ് മോ​ദി മ​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​ത് ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളെ​ന്ന് നേ​ര​ത്തെ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ദേ​ഹം ഓ​ർ‌​മി​പ്പി​ക്കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

ച​ന്ദ്ര​യാ​ൻ 2 ദൗ​ത്യം അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നാ​യു​ള്ള ശ്ര​മ​വും യാ​ത്ര​യും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്, ല​ക്ഷ്യ​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും ഇ​സ്‌​റോയിലെ ശാസ്ത്രജ്ഞരോട് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Post A Comment: