www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിലെ ക്ഷേത്ര മോഷ്ടാവ് അറസ്റ്റിൽ

Share it:

ഇടുക്കി: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശി ശക്തിവേലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് ശക്തിവേൽ മോഷണം നടത്തിയത്. അരണക്കൽ ശ്രീ മാരിയമ്മൻ കോവിലിലെ മൂന്നു ഭണ്ഡാരം കുത്തി തുറന്ന് പണം കവരുകയായിരുന്നു. 

ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞയുടൻ ക്ഷേത്രം ഭാരവാഹികൾ വണ്ടിപ്പെരിയാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശക്തിവേൽ കുടുങ്ങിയത്. വണ്ടിപ്പെരിയാറിൽ സംശയാസ്പദമായി കണ്ട ശക്തിവേലിനെ പൊലീസ് വലയിലാക്കുകയായിരുന്നു. 

ഇയാളുടെ പക്കൽ നിന്നും 3100  രൂപയും മോഷണം നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയും പിടിച്ചെടുത്തു. വണ്ടിപ്പെരിയാർ സിഐ റ്റി.ഡി സുനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ശക്തിവേൽ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Idukki

Post A Comment: