www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുംബൈയിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Share it:

മുംബൈ: മുംബൈയിൽ വീണ്ടും ഭീതി വിതച്ച് കനത്ത മഴ. ഇതോടെ അടുത്ത 24 മണിക്കൂർ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങിലാണ് മഴ തിമിർത്തു പെയ്യുന്നത്. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചിരുന്നു.

റെയില്‍വേ പാതയില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമാകുന്നതായി കേന്ദ്ര റെയില്‍വേ അറിയിച്ചു. വിമാന സര്‍വ്വീസുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ വൈകുന്നതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതരും അറിയിച്ചിട്ടുണ്ട്.

മുംബൈ നഗരത്തിന്‍റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുയര്‍ന്നത് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മിതി നദിയുടെ പരിസരത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നദീ തീരത്തെ ആളുകളെ ഒഴിപ്പിച്ച് കോര്‍പ്പറേഷന്റെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment: