www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജോസിന്‍റെ രാഷ്ട്രീയ ഭാവി തുലാസിൽ; കൂടെ നിന്നവരും ജോസഫ് പക്ഷത്തേക്ക്

Share it:

പാല: കെ.എം. മാണിയുടെ കുത്തക സീറ്റായ പാലാ ഇടതു പക്ഷത്തിനു കൈവിട്ടു കൊടുത്ത ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയാണ് ഇപ്പോൽ ചോദ്യചിഹ്നമാകുന്നത്. അധികാരത്തർക്കത്തെ തുടർന്ന് പി.ജെ. ജോസഫുമായി തെറ്റിപ്പിരിഞ്ഞ ജോസ് കെ. മാണിയുടെ നില തെറ്റുന്ന വാർത്തകളാണ് പാലായിൽ നിന്നും പുറത്തു വരുന്നത്. കെ.എം. മാണിയുടെ വിശ്വസ്തരായിരുന്ന നേതാക്കളിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പിനു മുമ്പേ പി.ജെ. ജോസഫ് പക്ഷത്തിലേക്ക് ചേക്കേറിയിരുന്നു. 

വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളും പി.ജെക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെ നേതാതാക്കളിൽ ഭൂരിഭാഗത്തെയും പി.ജെ. ജോസഫ് സ്വന്തം തട്ടകത്തിൽ എത്തിക്കുകയും ചെയ്തു. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ചുരുങ്ങിയ നേതൃ നിരമാത്രമാണ് ജോസ് കെ. മാണിക്കൊപ്പം നിലകൊണ്ടത്. 

എന്നാൽ നിലവിലെ പരാജയത്തോടെ ജോസ് കെ. മാണിയുടെ രാഷ്രീയ ഭാവി തന്നെ അനശ്ചിതത്വത്തിലേക്ക് നീങ്ങുമെന്നറിഞ്ഞതോടെ കേരളാ കോൺഗ്രസിൽ അടിയന്തിര നീക്കങ്ങൾ നടക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ജോസ് കെ. മാണിക്കൊപ്പം നിലകൊണ്ട ഭൂരിഭാഗം പേരും വരും ദിവസങ്ങളിൽ ജോസഫ് പക്ഷത്തേക്ക് ചേക്കേറും. ഇതോടെ ജോസ് കെ. മാണി ഇനി എന്ത് എന്ന ചോദ്യമാകും അവശേഷിക്കുക. 

കുത്തക സീറ്റായ പാലാ നഷ്ടമാക്കിയ ജോസ് കെ. മാണി കോൺഗ്രസിനോടും യുഡിഎഫിനോടും വില പറയേണ്ടിയും വരും. പാലായിലെ പരാജയം വരാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും യുഡിഎഫ് പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Post A Comment: