www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1892) Mostreaded (1617) Crime (1480) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മകന്‍റെ പീഡനം ക്യാമറയിലാക്കി അമ്മ; തട്ടിയെടുത്തത് എട്ട് ലക്ഷം

Share it:

യുവതിയെ വീട്ടിൽ ക്ഷണിച്ചു വരുത്തിയ ശേഷം ജ്യൂസ് കൊടുത്ത് മയക്കി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ അമ്മയും മകനും സഹോദരിയും അറസ്റ്റിൽ. 20 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. കൗമാരക്കാരനാണ് ക്രൂരമായ പദ്ധതി ആസൂത്രണം ചെയ്തത്. തട്ടിപ്പിന് കൂട്ടു നിന്ന കൗമാരക്കാന്‍റെ പ്രായപൂർത്തിയാകാത്ത സഹോദരിയും അറസ്റ്റിലായി. 

2017ലാണ് കേസിന് ആസ്പദായ സംഭവം നടന്നത്. കൗമാരക്കാരനായ പ്രതി 20 വയസുകാരിയായ യുവതിയുമായി അടുപ്പം കൂടി. തുടർന്ന് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ യുവതിക്ക് കൗമാരക്കാന്‍റെ അമ്മ മയക്കു മരുന്നു കലർത്തിയ ജ്യൂസ് നൽകി. 

മയങ്ങി കിടന്ന യുവതിയെ കൗമാരക്കാരൻ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം കൗമാരക്കാരന്‍റെ അമ്മ തന്നെ ക്യാമറയിൽ പകർത്തി. സഹോദരിയും ക്രൂരതയ്ക്ക് കൂട്ടു നിന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി യുവതിയില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തു. മാത്രമല്ല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 12ന് പരാതി ലഭിച്ച പൊലീസ് 15-ാം തീയതി യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. യുവാവിന്‍റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുത്തു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: